News Now
ബാലറ്റിലേക്ക് മടങ്ങാന്‍ തയ്യാര്‍; കേരളം, കര്‍ണാടക, തെലങ്കാന സര്‍ക്കാരുകള്‍ രാജിവയ്ക്കണം; കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി, കേസെടുത്തു

20 കാരി കീര്‍ത്തനയുടെ ആത്മഹത്യ: അന്വേഷണം ക്രൈംബ്രാഞ്ചിന്; ആണ്‍സുഹൃത്തിനെതിരെ വീട്ടുകാര്‍

ഗ്ലാസില്‍ ഒളിപ്പിച്ച നിലയില്‍; കണ്ണൂര്‍ വനിതാ ജയിലില്‍ തടവുകാരില്‍ നിന്നും എംഡിഎംഎ പിടികൂടി

കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയില്‍ ചികിത്സക്കെത്തിയ രോഗി ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും മര്‍ദിച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സക്കെത്തിയ കോടഞ്ചേരി സ്വദേശി രഞ്ചുവിനെതിരെ ഡോക്ടര്‍ കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കി.
കോടഞ്ചേരി ഹോളി ക്രോസ് ആശുപത്രിയിലെ ഡോ. സുസ്മിതിനെ ആണ് ചികിത്സയ്ക്കിടെ ഇയാള്‍ കയ്യേറ്റം ചെയ്തത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.
വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് എത്തിയ രഞ്ചുവിന് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചെങ്കിലും മതിയായ ചികിത്സ ലഭിച്ചില്ലെന്നു പറഞ്ഞ് തിരിച്ചു വന്ന് ഡോക്ടറെ അസഭ്യം പറയുകയായിരുന്നു. ജീവനക്കാര്‍ ഇയാളെ പുറത്താക്കിയെങ്കിലും പുറത്ത് പതുങ്ങിയിരുന്ന ഇയാള്‍ ഡോക്ടര്‍ പുറത്തേക്കു വന്നപ്പോള്‍ ആക്രമിക്കുകയായിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഡോക്ടറെ രഞ്ചു കല്ലെടുത്ത് തലയ്ക്കടിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇയാള്‍ തലയ്ക്കടിക്കാന്‍ ശ്രമിക്കുന്നതും ഡോക്ടര്‍ ഇയാളെ തള്ളിമാറ്റുന്നതും സിസിടിവി ദൃശ്യത്തില്‍ കാണാം.
കല്ലെടുത്ത് ഡോക്ടറിന്റെ തലക്ക് അടിയ്ക്കാന്‍ ശ്രമം നടത്തിയ ഇയാള്‍ ഡോക്ടര്‍ക്ക് നേരെ അസഭ്യ വര്‍ഷവും നടത്തി. രോഗി അമിതമായി മദ്യപിച്ചിരുന്നതായി ആശുപത്രി ജീവനക്കാര്‍ പറഞ്ഞു. സംഭവത്തില്‍ കോടഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

വരുന്നു പെന്‍ഷനൊപ്പം ഹെല്‍ത്ത് ഇന്‍ഷുറന്‍സും, ടോപ്പ്- അപ്പ് സൗകര്യം; എന്താണ് എന്‍പിഎസ് സ്വാസ്ഥ്യ?

ഫ്ലാറ്റില്‍ അതിക്രമിച്ചു കയറി, മലയാളികളെ കെട്ടിയിട്ട് കത്തിയും കമ്പിപ്പാരയും ഉപയോഗിച്ച് മര്‍ദിച്ചു, റിയാദില്‍ വന്‍കവര്‍ച്ച

