
നടന് സിദ്ദിഖ് വിദേശത്തേക്ക്; ഒരുമാസത്തേക്ക് അനുമതി നല്കി കോടതി
ഈമാസം പത്തൊന്‍പത് മുതല്‍ അടുത്തമാസം പതിനെട്ടുവരെയാണ് അനുമതി.

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ നടന് സിദ്ദിഖിന് ഒരുമാസത്തെ വിദേശസന്ദര്‍ശനത്തിന് അനുമതി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് അനുമതി നല്‍കിയത്. യുഎഇ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ പോകാന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് സിദ്ദിഖ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
WHAT TO READ NEXT

പീച്ചി പൊലീസ് മര്‍ദനം; എസ്ഐ രതീഷിന് സസ്പെന്ഷന്
ഈമാസം പത്തൊന്‍പത് മുതല്‍ അടുത്തമാസം പതിനെട്ടുവരെയാണ് അനുമതി. അതിനുശേഷം പാസ്പോര്‍ട്ട് കോടതിയില്‍ തിരകെ നല്‍കണം. വിദേശത്ത് ചില സിനിമ ചിത്രീകരണങ്ങളില്‍ പങ്കെടുക്കണമെന്ന ആവശ്യപ്പെട്ടാണ് പാസ്പോര്‍ട്ട് വിട്ടുകിട്ടാനായി സിദ്ദിഖ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവനടിയെ തിരുവനന്തപുരത്തെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗത്തിനിരയാക്കിയെന്നാണ് സിദ്ദിഖിനെതിരായ പരാതി. നടി പരാതിയില്‍ പറഞ്ഞ ദിവസം സിദ്ദിഖ് ഹോട്ടലില്‍ താമസിച്ചതിനും നടി അവിടെ വന്നതിനും തെളിവുണ്ട്. നടിക്ക് സന്ദേശമയച്ചതടക്കം തെളിവുകളും അന്വേഷണ സംഘം കുറ്റപത്രത്തില്‍ പറയുന്നു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Permission granted for actor Siddique, accused in a rape case, to visit abroad for one month
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

