വളര്‍ത്തു പൂച്ചയെ തല്ലിക്കൊന്നു; അയല്‍വാസി അറസ്റ്റില്‍

അയല്‍വാസിയായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:57 am IST
Edited by :migrator

കൊച്ചി: വളര്‍ത്തു പൂച്ചയെ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസി അറസ്റ്റില്‍. ഐരാപുരം മഴുവന്നൂര്‍ ചവറ്റുകുഴിയില്‍ വീട്ടില്‍ സിജോ ജോസഫ് (30)നെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. അയല്‍വാസിയായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.

പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് അയല്‍വാസി പൂച്ചക്കുട്ടിയെ കൊല്ലുന്ന വീഡിയോ യുവതി പങ്കുവച്ചത്. യുവതിയുടെ പുച്ച മൂന്നു കുഞ്ഞുങ്ങളെയാണ് പ്രസവിച്ചത്. കുഞ്ഞുങ്ങളെയും കൊണ്ട് അയല്‍വാസിയുടെ ടെറസിലേക്ക് പൂച്ച പോകാറുണ്ട്. ഈ കുഞ്ഞുങ്ങളെ പിന്നീട് കാണാറില്ലെന്ന് യുവതി പറഞ്ഞു. ഒടുവിലത്തെ കുഞ്ഞിനെ ഇയാള്‍ തല്ലിക്കൊല്ലുന്നത് യുവതിയുടെ സഹോദരി മൊബൈലില്‍ ഷൂട്ട് ചെയ്യുകയായിരുന്നു. ഇതാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. 

ഇതു കണ്ട ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്ക് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. അന്വേഷണത്തിനൊടുവില്‍ അയല്‍വാസിയെ അറസറ്റ് ചെയ്തു. എസ്.എച്ച്. ഒ സജി മാര്‍ക്കോസ് എസ്.ഐമാരായ എം.പി.എബി, കെ.ടി.ഷൈജന്‍, കെ.ആര്‍.ഹരിദാസ്, എ.എസ്. ഐ അനില്‍കുമാര്‍ എസ്.സി.പി.ഒ പി.എ അബ്ദുള്‍ മനാഫ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now