'വേണ്ടത്ര പഠനം നടത്തിയിട്ടില്ല'; വയനാട് തുരങ്കപാതയ്ക്ക് കേന്ദ്രം നല്‍കിയ അനുമതി പിന്‍വലിക്കണം; സുപ്രീം കോടതിയില്‍ ഹര്‍ജി

2018, 2019, 2024 എന്നീ വര്‍ഷങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായ പ്രദേശത്ത് ആണ് തുരങ്ക നിര്‍മ്മാണം നടക്കുന്നത്.

Petition Filed in Supreme Court to Revoke Central Clearance for Wayanad Tunnel Project
വയനാട് തുരങ്കപാതയ്ക്ക് കേന്ദ്രം നല്‍കിയ അനുമതി പിന്‍വലിക്കണം
Edited by :Sujith
Last Updated :10 മാർച്ച് 2026, 6:54 pm IST

ന്യൂഡല്‍ഹി: വയനാട് തുരങ്കപാത വയനാട് തുരങ്കപാത (ആനക്കാംപൊയില്‍ - കള്ളാടി - മേപ്പാടി) നിര്‍മാണം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. വയനാട് പ്രകൃതി സംരക്ഷണ സമിതിയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്നാണ് ആവശ്യം.

2018, 2019, 2024 എന്നീ വര്‍ഷങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായ പ്രദേശത്ത് ആണ് തുരങ്ക നിര്‍മ്മാണം നടക്കുന്നത്. മുണ്ടക്കൈ, ചൂരല്‍മല ഗ്രാമങ്ങള്‍ക്ക് സമീപത്ത് കൂടെയാണ് ഈ തുരങ്ക പാത കടന്ന് പോകുന്നതെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പദ്ധതിക്കുള്ള പരിസ്ഥിതി അനുമതി നല്‍കിയതെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.

വേണ്ടത്ര പഠനം നടത്താതെ നല്‍കിയ അനുമതി റദ്ദാക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. പദ്ധതിക്ക് എതിരെ നേരത്തെ നല്‍കിയ ഹര്‍ജി നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് എതിരെയാണ് സുപ്രീം കോടതിയിലെ അപ്പീല്‍.

News Now

Summary

Petition Filed in Supreme Court to Revoke Central Clearance for Wayanad Tunnel Project

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates