
വിവരം ലഭിക്കാതെ അപേക്ഷക മരിച്ചു; സൂപ്രണ്ടിന് 15,000 പിഴയിട്ട് കമ്മിഷന്
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുലേഖ ഹിയറിംഗിന് മുമ്പ് സെപ്തമ്പര്‍ 12 ന് മരണപ്പെട്ടു.
തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരമുള്ള രേഖകള്‍ ലഭിക്കാതെ അപേക്ഷക മരിച്ച സംഭവത്തില്‍ ഓഫീസ് സൂപ്രണ്ടിന് പിഴശിക്ഷ വിധിച്ച് വിവരാവകാശ കമ്മിഷന്. തിരുവനന്തപുരം കോര്പറേഷന് ഫോര്‍ട്ട് സോണല്‍ ഓഫീസ് സൂപ്രണ്ട് ജെസ്സിമോള് പിവി 15000 രൂപ പിഴ ഒടുക്കാനാണ് കമ്മിഷണര്‍ എ അബ്ദുല്‍ ഹക്കിം വിധിച്ചത്. ജെസ്സിമോള് നെടുമങ്ങാട് നഗരസഭ സൂപ്രണ്ടായിരുന്ന കാലത്ത് അവിടുത്തെ ജീവനക്കാരിയായിരുന്ന സുലേഖ ബാബുവിന് പെന്ഷന് ആനുകൂല്യങ്ങളും അതിന്മേലുള്ള വിവരങ്ങളും കൃത്യസമയം നല്‍കിയില്ല എന്ന് കമ്മീഷന് കണ്ടെത്തി.
വിവരങ്ങള്‍ക്കും ആനുകൂലങ്ങള്‍ക്കും കാത്തിരുന്ന സുലേഖ ബാബുവിനെയും സൂപ്രണ്ടിനെയും കമീഷന് ഹിയറിംഗിന് വിളിച്ചു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുലേഖ ഹിയറിംഗിന് മുമ്പ് സെപ്തമ്പര്‍ 12 ന് മരണപ്പെട്ടു. തുടര്‍ന്ന് കമ്മീഷണര്‍ നടത്തിയ തെളിവെടുപ്പിനെ തുടര്‍ന്നാണ് അന്നത്തെ സൂപ്രണ്ടായ ജെസ്സിമോള് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിംഗ്'

Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ഞങ്ങളുടെ ഹൃദയം നിറയെ സ്നേഹം'; രണ്ടാമത്തെ കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി കിയാരയും സിദ്ധാർഥും


