പൊന്നാനി ടി ബി ആശുപത്രി ബീച്ചില്‍ മാറാപ്പിന്റകത്ത് വീട്ടില്‍ ജാബിര്‍ (21) ആണ് പിടിയിലായത്

Last Updated :20 January 2024, 8:34 am IST

News Now

മലപ്പുറം : സമൂഹമാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളെ വശീകരിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. പൊന്നാനി ടി ബി ആശുപത്രി ബീച്ചില്‍ മാറാപ്പിന്റകത്ത് വീട്ടില്‍ ജാബിര്‍ (21) ആണ് പിടിയിലായത്. 

പതിനാറുകാരിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് ഇയാള്‍ പിടിയിലായത്. മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിയെ കോട്ടയ്ക്കലില്‍ നിന്ന് പൊലീസ് കണ്ടെത്തി. 

തുടര്‍ന്ന് മലപ്പുറം സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ജാബിറിനെ പൊന്നാനി ബീച്ചില്‍നിന്ന് പൊലീസ് പിടികൂടി. ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ 12നും 18നും ഇടയില്‍ പ്രായമുള്ള നിരവധി പെണ്‍കുട്ടികളുടെ വിലാസവും നഗ്‌നചിത്രങ്ങളും കണ്ടെത്തി. 

സമൂഹമാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കി, പെണ്‍കുട്ടികളെ വശീകരിച്ച് നഗ്‌നഫോട്ടോകള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കുകയാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. നിരവധി പെണ്‍കുട്ടികള്‍ ഇയാളുടെ സൗഹൃദവലയത്തിലുണ്ട്. ചിലരുടെ സ്വര്‍ണാഭരണങ്ങളും ജാബിര്‍ കൈക്കലാക്കിയതായി പൊലീസ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates