'ബലമായി ലഹരിമരുന്ന് നല്‍കി, ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു; ജീവനൊടുക്കാനാണ് ശ്രമിച്ചത്': റഷ്യന്‍ യുവതിയുടെ മൊഴി

ഇന്‍സ്റ്റഗ്രാം വഴിയാണ് മലയാളിയായ ആണ്‍സുഹൃത്തിനെ പരിചയപ്പെട്ടത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:18 am IST
Edited by :migrator

കോഴിക്കോട്: ബലമായി ലഹരിമരുന്ന് നല്‍കി മലയാളിയായ ആണ്‍സുഹൃത്ത് പീഡിപ്പിച്ചതായി ആത്മഹത്യാശ്രമത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന റഷ്യന്‍ യുവതി മൊഴി നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് യുവതി. സുഹൃത്തില്‍ നിന്നും ശാരീരികവും മാനസികവുമായ പീഡനം നേരിട്ടതായും യുവതി പൊലീസിന് മൊഴി നല്‍കി. 

ഇന്‍സ്റ്റഗ്രാം വഴിയാണ് മലയാളിയായ ആണ്‍സുഹൃത്തിനെ പരിചയപ്പെട്ടത്. ആദ്യം ഖത്തറില്‍ എത്തി. അതിനുശേഷം നേപ്പാളിലും പിന്നീട് ഇന്ത്യയിലും എത്തുകയായിരുന്നു വെന്ന് യുവതി മൊഴി നല്‍കി. കോഴിക്കോട് കൂരാച്ചുണ്ട് കാളങ്ങാലിയില്‍ ഇരുവരും താമസിച്ചു വരികയായിരുന്നു. സുഹൃത്തിന്റെ പീഡനം സഹിക്ക വയ്യാതെ യുവതി കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. 

സംഭവത്തിന് പിന്നാലെ ആണ്‍സുഹൃത്ത് ഒളിവില്‍ പോയി. റഷ്യന്‍ യുവതി ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയിലുള്ള സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷന്‍ ഓഫീസറോട് വനിത കമ്മീഷന്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now