
വായിൽ കടിച്ചുപിടിച്ച പിൻ 12കാരി അബദ്ധത്തിൽ വിഴുങ്ങി, ആമാശയത്തിൽ തറച്ചനിലയിൽ; വിദഗ്ധമായി പുറത്തെടുത്ത് ഡോക്ടർമാർ
മഫ്ത്ത ധരിക്കുന്നതിനിടെ വായില്‍ കടിച്ച്പിടിച്ച പിൻ 12 വയസ്സുകാരി അബദ്ധത്തിൽ വിഴുങ്ങി

മലപ്പുറം: മഫ്ത്ത ധരിക്കുന്നതിനിടെ വായില്‍ കടിച്ച്പിടിച്ച പിൻ 12 വയസ്സുകാരി അബദ്ധത്തിൽ വിഴുങ്ങി. തമിഴ്നാട് ഗൂഡല്ലൂര്‍ സ്വദേശിനിയുടെ ആമാശയത്തിൽ നിന്ന് പിൻ സർജറി കൂടാതെ പുറത്തെടുത്തു.
പിൻ വിഴുങ്ങിയതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രിയിലെത്തിച്ചു. എക്സ് റേ പരിശോധനയില്‍ ആമാശയത്തില്‍ പിന് തറച്ചതായി കണ്ടെത്തി.
സർജറി കൂടാതെ എന്റോസ്കോപിക് വഴി പിൻ പുറത്തെടുത്തു. ഗ്യാസ്ട്രോ എൻററോളജി വിഭാഗം മേധാവി ഡോ. സജു സേവ്യര്‍, ഗ്യാസ്ട്രോ എൻററോളജിസ്റ്റ് ഡോ. ബിപിന്‍, ഡോ. സാജന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സഹകരണ ബാങ്ക് ക്രമക്കേട്; മൂന്ന് ജില്ലകളില്‍ ഇഡി റെയ്ഡ്, ജീവനക്കാരുടെ വസതികളിലും പരിശോധന

മീറ്റര്‍ റീഡര്‍മാരുടെ സമരം; ഈ മാസത്തെ വൈദ്യുതി ബില്‍ ശരാശരി ഉപയോഗം കണക്കാക്കി
ഭാഗ്യശാലി അജ്ഞാതന്‍!; ഓണം ബംപര്‍ ജേതാവ് 30 കോടി കൈപ്പറ്റി

'കോച്ച് വാക്കുപാലിച്ചില്ല; ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാര്‍'; ക്യാംപ് വിട്ടതില്‍ മാപ്പുചോദിച്ച് റൊണാള്‍ഡോ


