
'ശത്രു സൈന്യത്തെ എന്നവണ്ണം വിദ്യാര്‍ഥികളെ നേരിടുന്നു, ഡല്‍ഹിയില്‍ ജനാധിപത്യം ചവിട്ടിമെതിക്കപ്പെട്ടു'
അനീതിക്കെതിരെ അതിശക്തമായ പ്രതിഷേധം രാജ്യവ്യാപകമായി ഉയരണമെന്നും പിണറായി

കൊച്ചി: ശത്രു സൈന്യത്തെ എന്നവണ്ണം സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളെ നേരിടുന്നതിലൂടെ ബിജെപിയുടെയും സംഘപരിവാറിന്റെയും അസഹിഷ്ണുതയാണ് പ്രകടമാവുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. ദേശീയ പ്രവേശന പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി തുടരുന്ന അഴിമതിയും കെടുകാര്യസ്ഥതയും സര്‍ക്കാര്‍ സംവിധാനങ്ങളുടെ വിശ്വാസ്യത തന്നെ തകര്‍ത്തിട്ടുണ്ട്. പ്രശ്ന പരിഹാരത്തിന്റെയോ ജനാധിപത്യപരമായ കൂടിയാലോചനകളോ നടത്താതെ സമരങ്ങളെ നിഷ്ഠുരമായി അടിച്ചമര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. അനീതിക്കെതിരെ അതിശക്തമായ പ്രതിഷേധം രാജ്യവ്യാപകമായി ഉയരണമെന്നും പിണറായി വിജയന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഡല്‍ഹിയിലെ തെരുവുകളില്‍ ജനാധിപത്യം ചവിട്ടിമെതിക്കപ്പെടുന്ന കാഴ്ചയാണ് നാം കാണുന്നത്. സംഘപരിവാര്‍ നിയന്ത്രിക്കുന്ന ബിജെപി സര്‍ക്കാര്‍, ദേശീയ പ്രവേശന പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി തുടരുന്ന അഴിമതിയും കെടുകാര്യസ്ഥതയും സര്‍ക്കാര്‍ സംവിധാനങ്ങളുടെ വിശ്വാസ്യത തന്നെ തകര്‍ത്തിട്ടുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ച്ച കേന്ദ്ര സര്‍ക്കാര്‍ സമ്മതിക്കുന്ന സ്ഥിതിയുണ്ടായി. ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കുമ്പോഴും കുറ്റമറ്റ സംവിധാനം ഏര്‍പ്പെടുത്തുകയോ കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയോ ചെയ്യുന്നില്ല. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് ആദ്യ പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്താന്‍ തീരുമാനിച്ചപ്പോള്‍ തന്നെ മാനസിക സമ്മര്‍ദ്ദം താങ്ങാനാവാതെ, കുട്ടികള്‍ ജീവനൊടുക്കുന്ന സാഹചര്യം വരെ ഉണ്ടായി.
ഇത്തരം ഗൗരവതരമായ വിഷയങ്ങള്‍ പരിഹരിക്കപ്പെടാതെ വിദ്യാര്‍ത്ഥികളുടെ ഭാവി തന്നെ അപകടപ്പെട്ട സമയത്താണ് സമാധാനപരമായ ജനകീയ പ്രതിഷേധങ്ങള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ ഉയര്‍ന്ന് വന്നത്. എന്നാല്‍ പ്രശ്ന പരിഹാരത്തിന്റെയോ ജനാധിപത്യപരമായ കൂടിയാലോചനകളോ നടത്താതെ സമരങ്ങളെ നിഷ്ഠുരമായി അടിച്ചമര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ദേശീയ പ്രവേശന പരീക്ഷകളില്‍ തുടര്‍ച്ചയായി ഉണ്ടായ ക്രമക്കേടുകള്‍ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെയും കുടുംബങ്ങളുടെയും പ്രതീക്ഷകളെയാണ് തകര്‍ത്തത്. ഇതിനെതിരെ നടന്നുവരുന്ന സമരത്തിന്റെ ഭാഗമായി പാര്‍ലമെന്റിലേക്ക് സമാധാനപരമായി മാര്‍ച്ച് ചെയ്ത വിദ്യാര്‍ത്ഥികളെ ബാരിക്കേഡുകള്‍ തീര്‍ത്ത് ബലപ്രയോഗത്തിലൂടെ മൃഗീയമായി അടിച്ചമര്‍ത്തുകയാണ്. ബിജെപിയുടെയും സംഘപരിവാറിന്റെയും അസഹിഷ്ണുതയാണ് ശത്രു സൈന്യത്തെ എന്നവണ്ണം സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെ നേരിടുന്നതിലൂടെ പ്രകടമാവുന്നത്. ഈ അനീതിക്കെതിരെ അതിശക്തമായ പ്രതിഷേധം രാജ്യവ്യാപകമായി ഉയരണം.
പരീക്ഷാ ക്രമക്കേടുകളുടെ പൂര്‍ണ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണം. കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുകയും രാജ്യത്തെ പരീക്ഷാ സംവിധാനത്തില്‍ വിദ്യാര്‍ത്ഥികളുടെ വിശ്വാസം പുനഃസ്ഥാപിക്കുന്ന സമഗ്രമായ പരിഷ്കാരങ്ങള്‍ അടിയന്തരമായി നടപ്പാക്കുകയും വേണം. നീതിക്കും സുതാര്യതയ്ക്കും ജനാധിപത്യ അവകാശങ്ങള്‍ക്കും വേണ്ടി പോരാടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അഭിവാദ്യങ്ങള്‍.
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Summary
Pinarayi Vijayan slams centre on policve action against Jantar Mantar protest
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'നിന്നെയല്ല, നിന്റെ അച്ഛനെ നോക്കുന്നു; അച്ഛന് എന്തെല്ലാം കണ്ടതാണടോ, ആദ്യമായിട്ട് കാണുന്നതാണോ?'

മകള്‍ വഴി പിണറായി വിജയന് പണം വാങ്ങിയതിന് തെളിവ്, വീണയ്ക്കും റിയാസിനുമെതിരെയും കേസെടുക്കാം; ഡിജിപിയുടെ നിയമോപദേശം




