
യുദ്ധക്കളമായി ജന്തര്‍മന്തര്‍, പാര്‍ലമെന്റിലേക്ക് സിജെപി മാര്‍ച്ച്; ഏറ്റുമുട്ടി പൊലീസും പ്രവര്‍ത്തകരും ( വീഡിയോ )
സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രദേശത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സസ്പെന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി ( സിജെപി ) പാര്‍ലമെന്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പാര്‍ലമെന്റിന് മുന്നിലേക്ക് മാര്‍ച്ചുമായെത്തിയ വിദ്യാര്‍ഥികള്‍ അടക്കമുള്ള പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര് വാതകവും ലാത്തിച്ചാര്‍ജും നടത്തി. ഉച്ചയോടെ വീണ്ടും പ്രതിഷേധക്കാര്‍ ഇരമ്പിയെത്തിയപ്പോള്‍ പ്രതിരോധിക്കാന്‍ പൊലീസുമിറങ്ങിയതോടെ, ജന്തര്‍ മന്തറും പരിസര പ്രദേശങ്ങളും യുദ്ധക്കളമായി മാറി.
സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്കെയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച്ച് നടക്കുന്നത്. പൊലീസ് മാര്‍ച്ച് തടഞ്ഞതോടെ റെയ്സീന റോഡിലും സംഘര്‍ഷമായി. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രദേശത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സസ്പെന്‍ഡ് ചെയ്തു. പാര്‍ലമെന്റിന്റെ കവാടങ്ങളെല്ലാം അടച്ചു.
പൊലീസിന്റെ ബാരിക്കേഡ് മറികടന്ന് പാര്‍ലമെന്റിന് സമീപത്തേക്ക് പ്രതിഷേധക്കാര്‍ നീങ്ങുകയായിരുന്നു. ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ പാര്‍ലമെന്റിലുള്ളപ്പോഴാണ് പ്രതിഷേധക്കാര്‍ എത്തിയത്. പ്രതിഷേധം കണക്കിലെടുത്ത് പാര്‍ലമെന്റിന് ചുറ്റും സുരക്ഷാ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചിട്ടും രാവിലെ നൂറുകണക്കിന് യുവാക്കള്‍ പ്രതിഷേധമാര്‍ച്ചിനായി യുവാക്കള്‍ തലസ്ഥാനത്തേക്ക് എത്തുകയായിരുന്നു.
WHAT TO READ NEXT

സംഘര്‍ഷം രൂക്ഷം, ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണം; പൗരന്മാരോട് ഇന്ത്യ
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
CJP march to Parliament; police and activists clash
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




