പിറവം നഗരസഭ വനിത കൗണ്‍സിലര്‍ക്ക് കുത്തേറ്റു

ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Piravom Municipality female councillor stabbed
ക്രിസ്റ്റി ജോണ്‍
Edited by :Sujith
Last Updated :10 ഓഗസ്റ്റ് 2026, 9:26 pm IST

കൊച്ചി: പിറവം നഗരസഭയിലെ വനിതാ കൗണ്‍സിലര്‍ക്ക് കുത്തേറ്റു. പതിനാലാം വാര്‍ഡിലെ ക്രിസ്റ്റി ജോണിനെ ഭര്‍തൃപിതാവ് ജോയ് ആണ് ആക്രമിച്ചത്. ഭര്‍തൃമാതാവിനും കുത്തേറ്റു. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുടുംബപ്രശ്‌നങ്ങളാണ് ആക്രമണണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം. ആക്രമിച്ച ജോയ്‌യെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍തൃമാതാവിനെ ജോയ് ആക്രമിക്കുന്നത് കണ്ട് ക്രിസ്റ്റി തടയാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് കുത്തേറ്റത്. പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Piravom Municipality female councillor stabbed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now