
എറണാകുളം സൗത്തില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം, സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കി

കൊച്ചി: എറണാകുളം ജങ്ഷന് റെയില്‍വേ സ്റ്റേഷനില്‍ രണ്ടാം പ്ലാറ്റ്ഫോമില്‍ പുനരുദ്ധാരണ ജോലികള്‍ നടക്കുന്നതിനാല്‍ മാര്‍ച്ച് 17 ഇന്ന് മുതല്‍ 26 വരെ ചില ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കി. എം.ജി.ആര്. ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന എം.ജി.ആര്. ചെന്നൈ-ആലപ്പുഴ ഡെയിലി എക്സ്പ്രസ് (22639) 25 വരെ 30 മിനിറ്റ് വൈകിയോടും. ഭാഗികമായി റദ്ദാക്കിയ ട്രെയിനുകളുടെ വിശദാംശങ്ങള്‍ താഴെ:
പാലക്കാട്-എറണാകുളം മെമു (66609): 18 മുതല്‍ 26 വരെ പാലക്കാടുനിന്ന് രാവിലെ 7.20-ന് പുറപ്പെടുന്ന ട്രെയിന്‍ ആലുവയില്‍ യാത്ര അവസാനിപ്പിക്കും. ഈ ദിവസങ്ങളില്‍ ആലുവയ്ക്കും-എറണാകുളത്തിനും ഇടയില്‍ സര്‍വീസ് നടത്തില്ല. എറണാകുളം-പാലക്കാട് മെമു (66610): മാര്‍ച്ച് 18 മുതല്‍ 26 വരെ എറണാകുളം ജങ്ഷനില്‍നിന്ന് ഉച്ചയ്ക്ക് 2.45-ന് പുറപ്പെടേണ്ട ട്രെയിന്‍ ആലുവയില്‍ നിന്നായിരിക്കും സര്‍വീസ് ആരംഭിക്കുക. ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ (56317): 17 മുതല്‍ 26 വരെ ഗുരുവായൂരില്‍നിന്ന് ഉച്ചയ്ക്ക് 1.25-ന് പുറപ്പെടുന്ന ട്രെയിന്‍ ഇടപ്പള്ളിയില്‍ സര്‍വീസ് അവസാനിപ്പിക്കും.
കൊല്ലം-എറണാകുളം മെമു: 17 മുതല്‍ 26 വരെ കൊല്ലം ജങ്ഷനില്‍നിന്ന് രാവിലെ 5.55-ന് പുറപ്പെടുന്ന ട്രെയിന്‍ തൃപ്പൂണിത്തുറയില്‍ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്സ്പ്രസ് (16304): 17 മുതല്‍ 26 വരെ തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് വൈകീട്ട് 5.45-ന് പുറപ്പെടുന്ന ട്രെയിന്‍ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് (16305): 17 മുതല്‍ 26 വരെ എറണാകുളം ജങ്ഷനില്‍ നിന്ന് രാവിലെ 6-ന് പുറപ്പെടേണ്ട ട്രെയിന്‍ ആലുവയില്‍ നിന്നായിരിക്കും സര്‍വീസ് ആരംഭിക്കുക. എറണാകുളത്തിനും ആലുവയ്ക്കും ഇടയില്‍ സര്‍വീസ് നടത്തില്ല.
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

Summary
Platform maintenance work at Ernakulam Junction starting March 17., Partial cancellation and schedule
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


