
കരിപ്പൂരിലും നെടുമ്പാശ്ശേരിയിലുമായി 2 വിമാന സര്‍വീസുകള്‍ റദ്ദാക്കി, യാത്രക്കാരുടെ പ്രതിഷേധം ശക്തം
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വൈകിട്ട് 6.40-ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനമാണ് കൃത്യമായ കാരണം വ്യക്തമാക്കാതെ അവസാന നിമിഷം റദ്ദാക്കിയത്

കോഴിക്കോട്: സാങ്കേതിക തകരാറും മറ്റ് തടസ്സങ്ങളെയും തുടര്‍ന്ന് സംസ്ഥാനത്തെ പ്രധാന വിമാനത്താവളങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ റദ്ദാക്കി. കരിപ്പൂരിലും നെടുമ്പാശ്ശേരിയിലുമാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ മുടങ്ങിയത്. വിമാനങ്ങള്‍ റദ്ദാക്കിയ നടപടിക്കെതിരെ യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വൈകിട്ട് 6.40-ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനമാണ് കൃത്യമായ കാരണം വ്യക്തമാക്കാതെ അവസാന നിമിഷം റദ്ദാക്കിയത്. കഴിഞ്ഞ ദിവസവും ഇതേ സര്‍വീസ് റദ്ദാക്കിയിരുന്നു. സര്‍വീസ് റദ്ദാക്കിയതില്‍ യാത്രക്കാര്‍ വിമാനത്താവളത്തില്‍ വലിയ പ്രതിഷേധമുയര്‍ത്തി. കൃത്യമായ കാരണം വ്യക്തമാക്കാതെ സര്‍വീസ് ഉപേക്ഷിച്ചതിലാണ് യാത്രക്കാര്‍ പ്രതിഷേധിച്ചത്.
കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പുലര്‍ച്ചെ 4.15 ന് ദോഹയിലേക്ക് പോകേണ്ടിയിരുന്ന ഖത്തര്‍ എയര്‍വേയ്‌സ് വിമാനവും റദ്ദാക്കി. ഹൈഡ്രോളിക് സംവിധാനത്തിലെ തകരാറിനെ തുടര്‍ന്നാണ് സര്‍വീസ് റദ്ദാക്കിയത്. വിമാനം മുടങ്ങിയതില്‍ പ്രതിഷേധിച്ച യാത്രക്കാരെ പിന്നീട് വിമാനക്കമ്പനി അധികൃതര്‍ ഇടപെട്ട് വിവിധ ഹോട്ടലുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
News Now
പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

ദീര്‍ഘദൂര യാത്രയ്ക്ക് പോകുകയാണോ?, ട്രാവല്‍ ഇന്‍ഷുറന്‍സ് മറക്കരുത്; പ്രീമിയം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങള്‍

'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

Summary
2 flight services cancelled between Karipur and Nedumbassery, passengers protest strongly
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


വിമാന യാത്രയ്ക്ക് ലഗേജുകള്‍ ഇനി ഭാരമാകില്ല; 'ഹോം പിക്ക്-അപ്പ്' സേവനവുമായി കൊച്ചി വിമാനത്താവളം

ഗള്‍ഫിലേക്ക് കൂടുതല്‍ വിമാനങ്ങള്‍, തിരുവനന്തപുരത്തേക്ക് ദിവസേന ഇന്‍ഡിഗോ സര്‍വീസ്; അറിയാം സിയാലിന്റെ ശീതകാല സമയക്രമം


