
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്സെക്കന്ഡറി സ്കൂളുകളില് ഇന്ന് പ്ലസ് വണ് ക്ലാസുകള് തുടങ്ങും. ആദ്യദിനം 3,22,147 കുട്ടികള് ക്ലാസിലെത്തും. മുഖ്യ അലോട്മെന്റ് വെള്ളിയാഴ്ച പൂര്ത്തിയായി. തിരുവനന്തപുരം കോട്ടണ്ഹില് സ്കൂളില് രാവിലെ ഒമ്പതിന് വിദ്യാര്ഥികളെ മന്ത്രി വി ശിവന്കുട്ടിയുടെ നേതൃത്വത്തില് സ്വീകരിക്കും.
മെറിറ്റില് ഇനി അവശേഷിക്കുന്നത് 41,222 സീറ്റുകളാണ്. ഇവ ഉള്പ്പെടുത്തി സപ്ലിമെന്ററി അലോട്മെന്റ് നടത്തും.ഓരോ സ്കൂളിലും മിച്ചമുള്ള സീറ്റുകളുടെ പട്ടിക ജൂലായ് രണ്ടിന് ഹയര്സെക്കന്ഡറി വകുപ്പിന്റെ വെബ്സൈറ്റില് പ്രസിദ്ധീകരിക്കും. അലോട്മെന്റ് ലഭിക്കാത്തവര് സ്കൂളുകളില് മിച്ചമുള്ള സീറ്റുകളുടെ പട്ടിക പരിശോധിച്ച് അപേക്ഷ പുതുക്കണം. പുതുക്കാത്തവരെയും അലോട്മെന്റ് ലഭിച്ചിട്ടും സ്കൂളില് ചേരാത്തവരെയും തുടര്ന്നുള്ള അലോട്മെന്റുകളില് പരിഗണിക്കില്ല. പുതിയ അപേക്ഷ നല്കാനും സപ്ലിമെന്ററി ഘട്ടത്തില് അവസരമുണ്ട്.
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
ഭിന്നശേഷിക്കാര്ക്ക് അധികമായി അനുവദിച്ച സീറ്റുകള് ഉള്പ്പെടെ ഏകജാലകം വഴിയുള്ള മെറിറ്റ്് സീറ്റുകള് 3,09,142 ആണ്. മുഖ്യ അലോട്മെന്റില് ഇതില് 3,05,554 സീറ്റുകളാണ് ഉള്പ്പെട്ടിരുന്നത്. എന്നാല്, 37,634 കുട്ടികള് അലോട്മെന്റ് ലഭിച്ചിട്ടും സ്കൂളില് ചേര്ന്നില്ല. ഈ സീറ്റുകളും മുഖ്യഘട്ടത്തില് മിച്ചമുണ്ടായിരുന്ന 3,588 സീറ്റുകളും ഉള്പ്പെടുത്തിയാണ് സപ്ലിമെന്ററി അലോട്മെന്റ്
ഏകജാലകംവഴി മെറിറ്റില് ഇതുവരെ 2,67,920 കുട്ടികളാണ് സ്കൂളില് ചേര്ന്നിട്ടുള്ളത്. മറ്റുവിഭാഗങ്ങളില് പ്രവേശനം നേടിയവര്: സ്പോര്ട്സ് ക്വാട്ട- 4,333, മോഡല് റസിഡന്ഷ്യല് സ്കൂള് (എം.ആര്.എസ്.) 868, കമ്യൂണിറ്റി ക്വാട്ട- 19,251, മാനേജ്മെന്റ് ക്വാട്ട- 19,192, അണ്എയ്ഡഡ്- 10,583. ആകെ- 3,22,147.
WHAT TO READ NEXT

കിളിമാനൂരിൽ ഇന്ധന ടാങ്കർ ലോറി തോട്ടിലേക്ക് മറിഞ്ഞു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'എത്രയും വേഗം മരുന്നുകള് സംഭരിക്കണം, ഇല്ലെങ്കില് പ്രശ്നമാകും'; ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഓഡിയോ സന്ദേശം പുറത്ത്

ടര്ഫില് കളിക്കുമ്പോൾ കുഴഞ്ഞു വീണു; പാലക്കാട് പ്ലസ് വണ് വിദ്യാര്ഥി മരിച്ചു

