പ്ലസ് വണ്‍ ക്ലാസ്സുകള്‍ ഇന്ന് മുതല്‍; മൂന്നാം അലോട്ടുമെന്റില്‍ അര്‍ഹരായവര്‍ക്ക് ഇന്നുകൂടി പ്രവേശനം

മൂന്നാം അലോട്ടുമെന്റില്‍ അര്‍ഹരായവര്‍ക്ക് ഇന്നു വൈകീട്ട് അഞ്ചുവരെ പ്രവേശനം നേടാം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:05 am IST
Edited by :migrator

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ക്ലാസുകള്‍ ഇന്ന് ആരംഭിക്കും. പ്ലസ് വണ്‍ പ്രവേശനം നേടിയ 3,08,000 പേരാണ് വിവിധ വിഭാഗങ്ങളിലായി ഇന്ന് ക്ലാസ്സുകളിലെത്തുക. മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം നീട്ടിയിട്ടുണ്ട്. 

മൂന്നാം അലോട്ടുമെന്റില്‍ അര്‍ഹരായവര്‍ക്ക് ഇന്നു വൈകീട്ട് അഞ്ചുവരെ പ്രവേശനം നേടാം. മാനേജ്‌മെന്റ്- അണ്‍ എയ്ഡഡ് ക്വാട്ടകളില്‍ പ്രവേശനം നേടിയവരില്‍ മൂന്നാം അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടുന്നതിനും സൗകര്യം ലഭ്യമാണ്.

തുടര്‍ന്ന് സപ്ലിമെന്ററി അലോട്ടുമെന്റുകളില്‍ ഇതുവരെ പ്രവേശനം നേടാത്തവര്‍ക്ക് അവസരമൊരുക്കും. ഇതുവരെ അപേക്ഷിക്കാത്തവര്‍ക്കും സപ്ലിമെന്ററി അലോട്ടുമെന്റുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാവുന്നതാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now