നാളെ രാവിലെ  10 മുതൽ 14ന് വൈകീട്ട് 4 വരെ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാം

ഫയല്‍ ചിത്രം
Last Updated :20 January 2024, 9:22 am IST

News Now

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം നാളെ പ്രസിദ്ധീകരിക്കും. നാളെ രാവിലെ  10 മുതൽ 14ന് വൈകീട്ട് 4 വരെ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാം. അലോട്ട്മെന്റ് വിവരം www.admisson.dge.kerala.gov.in ൽ ലഭിക്കും. 

അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിൽ നിന്ന് ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിലെ സ്കൂളിൽ രക്ഷാകർത്താവിനോടൊപ്പം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം.  വിദ്യാർഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്ന് പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകും.  അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസടച്ച് പ്രവേശനം നേടണം.  തുടർ അലോട്ട്മെന്റുകളെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ ജൂലൈ 18ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates