
തൃശൂരിനെ ഇളക്കിമറിച്ച് മോദിയുടെ റോഡ് ഷോ; സുരേഷ് ഗോപി, പത്മജ വേണുഗോപാല്‍.., എന്‍ഡിഎ സ്ഥാനാര്‍ഥികളും

തൃശൂര്‍: തൃശൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. പ്രവര്‍ത്തകരെ ഇളക്കി മറിച്ച റോഡ് ഷോയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി, തൃശൂര്‍ ജില്ലയിലെ എന്‍ ഡി എ സ്ഥാനാര്‍ഥികളായ സി സി മുകുന്ദന്‍, പത്മജ വേണുഗോപാല്‍, കെ കെ അനീഷ് കുമാര്‍ എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുത്തു. പാലക്കാട്ടെ പൊതുസമ്മേളനത്തിന് ശേഷം ഹെലികോപ്റ്റര്‍ മാര്‍ഗമാണ് പ്രധാനമന്ത്രി തൃശൂരിലെത്തിയത്.
കുട്ടനെല്ലൂര്‍ ഗവണ്‍മെന്റ് കോളജിലെ ഹെലിപാഡിലിറങ്ങിയ പ്രധാനമന്ത്രി അവിടെനിന്ന് ഏഴ് കിലോമീറ്റര്‍ ദൂരം കാര്‍ മാര്‍ഗമാണ് സ്വരാജ് റൗണ്ടിലേക്ക് എത്തിയത്. കേന്ദ്രമന്ത്രിയും തൃശൂര്‍ എം പിയുമായ സുരേഷ് ഗോപിയും റോഡ് ഷോയില്‍ മോദിക്കൊപ്പം വാഹനത്തിലുണ്ടായിരുന്നു. റോഡിനിരുവശത്തും ആയിരക്കണക്കിന് ബി ജെ പി - ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ മോദിയെ കാണാനായെത്തി. പുഷ്പവൃഷ്ടി നടത്തിയാണ് പ്രവര്‍ത്തകര്‍ മോദിയെ സ്വീകരിച്ചത്. ജില്ലാ ആശുപത്രിയില്‍ നിന്നും ആരംഭിച്ച റോഡ് ഷോ സിനി ഹെറിറ്റേജിനു മുന്നിലാണ് സമാപിച്ചത്.
ജില്ലയ്ക്ക് പുറത്ത് നിന്ന് വരെ നിരവധി പേരാണ് മോദിയുടെ റോഡ് ഷോ കാണാനായി എത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ക്യാംപിന് ആവേശം പകരുന്നതാണ് സംസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചാരണം. സ്വരാജ് റൗണ്ടില്‍ ഒരു മണിക്കൂറോളം നീണ്ട റോഡ് ഷോക്ക് ശേഷം പ്രധാനമന്ത്രി മടങ്ങി.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി സ്ഥാനാര്‍ഥിയായപോള്‍ പ്രധാനമന്ത്രി പ്രചാരണത്തിന് എത്തിയിരുന്നു. പ്രധാനമന്ത്രിയുടെ സാന്നിധ്യം തൃശൂരിന്റെ രാഷ്ട്രീയ ചിത്രം മാറ്റിയ ചരിത്രമാണ് മുമ്പുള്ളത്. സുരേഷ് ഗോപി 73,000ലേറെ ഭൂരിപക്ഷത്തിലാണ് തൃശ്ശൂരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. അന്ന് ശക്തമായ ത്രികോണ മത്സരം ആയിരുന്നു തൃശ്ശൂരില്‍ നടന്നത്. ഇത് സ്ഥാനാര്‍ത്ഥികളായ സിപിഐയുടെ മുന്‍മന്ത്രി വിഎസ് സുനില്‍കുമാറും കെ മുരളീധരനും പരാജയപ്പെട്ടു. മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക് ആണ് പിന്തള്ളപ്പെട്ടത്.
News Now
മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ 'ഡൈനാമിക്' ആപ്പ്

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസ്; ബന്ധുക്കളുടെ മൊഴിയെടുക്കും

രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ
എല്‍ഡിസി യോഗ്യത ഇനി പ്ലസ്ടു? ശമ്പള സ്കെയിലും ഉയരും; മാറ്റത്തിനൊരുങ്ങി പിഎസ്സി

Summary
PM Narendra Modi Road Show at Thrissur
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



