പോക്സോ കേസ്; കായിക അധ്യാപകനെ സസ്പെൻഡ് ചെയ്‌തു, കർശന നടപടിയെടുക്കാൻ മന്ത്രി നിർദേശം 

അധ്യാപകനെതിരെ നടപടിയെടുക്കാൻ മന്ത്രിയുടെ നിർദേശം

അറസ്റ്റിലായ അധ്യാപകന്‍
Last Updated :20 January 2024, 9:22 am IST

തിരുവനന്തപുരം: വയനാട്ടില്‍ പോക്‌സോ കേസില്‍ അറസ്റ്റിലായ കായിക അധ്യാപകനെ സസ്‌പെൻ‌ഡ് ചെയ്‌തു. അന്‍പതുകാരനായ പുത്തൂര്‍വയല്‍ സ്വദേശി ജോണി ആണ് ഇന്നലെ അറസ്റ്റിലായത്.  കായിക അധ്യാപകനെതിരെ അഞ്ച് വിദ്യാര്‍ഥിനികള്‍ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. 

പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ക്കെതിരെ നേരത്തെ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലും പോക്‌സോ കേസ് ഉള്ളതായി കണ്ടെത്തി. അധ്യാപകനെതിരെ കർശന നടപടി ഉടൻ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now