
വിവാഹത്തിന്റെ പേരില്‍ വാഹനം വാടകയ്ക്ക് എടുക്കും; ഉടമ അറിയാതെ മറിച്ചുവില്‍പ്പന, സംഘത്തിലെ ഒരാള്‍ പിടിയില്‍
വാഹനങ്ങള്‍ വിവാഹ ആവശ്യങ്ങള്‍ക്ക് എന്ന് പറഞ്ഞ് വാടകയ്ക്ക് എടുത്തു മറിച്ചു വില്പന നടത്തുന്ന സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു

തൃശൂര്‍: വാഹനങ്ങള്‍ വിവാഹ ആവശ്യങ്ങള്‍ക്ക് എന്ന് പറഞ്ഞ് വാടകയ്ക്ക് എടുത്തു മറിച്ചു വില്പന നടത്തുന്ന സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വാടാനപ്പിള്ളി പുതിയവീട്ടില്‍ മുല്ല റാഫിയെന്ന് (48) വിളിക്കുന്ന റാഫിയെ ചേര്‍പ്പ് സിഐ ടി വി ഷിബുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
ചിറക്കല്‍ സ്വദേശി സുധീറിന്റെ കാറ് നാലുമാസം മുമ്പാണ് ഇയാള്‍ വാടകയ്ക്ക് എടുത്തത്. വാഹനം തിരിച്ചു കിട്ടാത്തതിനെ തുടര്‍ന്ന് നല്കിയ പരാതിയുടെ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഈ വാഹനം തമിഴ്നാട്ടിലേക്ക് വില്‍പ്പനക്കായി കൊണ്ടുപോയി എന്നാണ് പറയുന്നത്. വാഹനം ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഇയാളുടെ പേരില്‍ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ സമാനമായ നിരവധി കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Today's Rashi Phalam October 09| വിവാഹത്തിൽ പുതുവഴി, വിദേശ യാത്രയിൽ നല്ല വാർത്ത

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം



