കാറില്‍ എംഡിഎംഎ കടത്ത്, പിന്തുടര്‍ന്ന് അതിസാഹസികമായി പിടികൂടി പൊലീസ്

രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് അര്‍ഷാദ് സഞ്ചരിച്ചിരുന്ന കാര്‍ പൊലീസ് പിന്തുടര്‍ന്നു

അർഷാദ് സഞ്ചരിച്ച കാർ/ ടിവി ദൃശ്യം
Last Updated :22 January 2024, 7:50 pm IST
Edited by :migrator

കാഞ്ഞങ്ങാട്: കാറില്‍ എംഡിഎംഎ കടത്തുകയായിരുന്ന യുവാവിനെ പൊലീസ് പിടികൂടി. ഞാണിക്കടവ് സ്വദേശി അര്‍ഷാദിനെയാണ് ഹോസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്. അതിസാഹസികമായാണ് പ്രതിയെ പൊലീസ് പിടികൂടിയത്. 

രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് അര്‍ഷാദ് സഞ്ചരിച്ചിരുന്ന കാര്‍ പൊലീസ് പിന്തുടര്‍ന്നു. സംശയം തോന്നിയ അര്‍ഷാദ് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍, ബലംപ്രയോഗിച്ചാണ് കീഴ്‌പ്പെടുത്തിയത്. 

കാറില്‍ നിന്നും 27 ഗ്രാം എംഡിഎംഎ കണ്ടെത്തി. ഇയാള്‍ക്കെതിരെ നേരത്തെ ഹോസ്ദുര്‍ഗ്, പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ ലഹരിക്കടത്തു കേസുകളുണ്ട്. കാപ്പ ചുമത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന അര്‍ഷാദ് അടുത്തിടെയാണ് പുറത്തിറങ്ങിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now