പരപ്പനങ്ങാടിയില്‍ ജീവനക്കാരിയെ കോവിഡ് ഡ്യൂട്ടിക്ക് എത്തിക്കാന്‍ റോഡിലിറങ്ങിയ ഭര്‍ത്താവിനെ മര്‍ദിച്ചതായി പരാതി

പൊലീസ് മര്‍ദ്ദിച്ചെന്ന പരാതിയുമായി ദമ്പതികള്‍, ടെലിവിഷന്‍ ദൃശ്യം
Last Updated :20 January 2024, 8:44 am IST

News Now

മലപ്പുറം: പരപ്പനങ്ങാടിയില്‍ ജീവനക്കാരിയെ കോവിഡ് ഡ്യൂട്ടിക്ക് എത്തിക്കാന്‍ റോഡിലിറങ്ങിയ ഭര്‍ത്താവിനെ മര്‍ദിച്ചതായി പരാതി.
സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തില്ലെങ്കില്‍ അനിശ്ചിതകാല സമരം ആലോചിക്കുമെന്ന് ജീവനക്കാരുടെ സംഘടന മുന്നറിയിപ്പ് നല്‍കി. പരാതിയില്‍ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം ആരംഭിച്ചു.

ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരവേ, ഞായറാഴ്ച ദിവസമായിട്ടും ജോലിക്കിറങ്ങിയ താലൂക്ക് ഓഫീസിലെ ജീവനക്കാരി ലേഖയുടെ ഭര്‍ത്താവ് പ്രമോദിനെയാണ് മര്‍ദിച്ചത്. സംഭവത്തെക്കുറിച്ച് പരാതി അറിയിക്കാനെത്തിയ തിരൂരങ്ങാടി തഹസീല്‍ദാരെ സിഐ അപമാനിച്ചുവെന്നും കലക്ടര്‍ക്ക് പരാതി ലഭിച്ചിട്ടുണ്ട്.

പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തില്ലെങ്കില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ അനിശ്ചിതകാല സമരം ആലോചിക്കുമെന്ന് ജോയിന്റ് കൗണ്‍സില്‍ അടക്കമുളള പ്രധാന സംഘടനകള്‍ പറയുന്നു. എന്നാല്‍ പ്രമോദിനെ മര്‍ദിച്ചിട്ടില്ലെന്നും ലോക്ഡൗണ്‍ ലംഘനത്തിന് കേസെടുക്കുമെന്ന് മുന്നറിയിപ്പു നല്‍കുകയാണ് ചെയ്തിട്ടുളളതെന്നും പരപ്പനങ്ങാടി സിഐ പ്രതികരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates