
സ്വത്ത് കിട്ടി, നോക്കാൻ ആളില്ലാതെ പെറ്റമ്മ മരിച്ച സംഭവം; മക്കൾക്കെതിരെ കേസ്
മക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് സംരക്ഷിക്കാൻ ആരുമില്ലാതെയാണ് അന്നക്കുട്ടി മാത്യു മരണത്തിനു കീഴടങ്ങിയത്

തൊടുപുഴ: മക്കൾ സംരക്ഷിക്കാത്തതിനെ തുടർന്നു പൊലീസ് ആശുപത്രിയിൽ എത്തിച്ച 76കാരി മരിച്ച സംഭവത്തിൽ മക്കൾക്കെതിരെ കേസ്. അട്ടപ്പള്ളം സ്വദേശി അന്നക്കുട്ടി മാത്യു ആണ് മരിച്ചത്. ഇന്ന് രാവിലെ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് അവർ മരിച്ചത്. മകൻ സജിമോൻ, മകൾ സിജി എന്നിവർക്കെതിരെ കുമളി പൊലീസാണ് കേസെടുത്തത്.
മക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് സംരക്ഷിക്കാൻ ആരുമില്ലാതെയാണ് അന്നക്കുട്ടി മാത്യു മരണത്തിനു കീഴടങ്ങിയത്. അന്നക്കുട്ടി വാടക വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. കിടപ്പിലായതോടെ പഞ്ചായത്ത് അംഗം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മകനും മകളും അമ്മയെ ഏറ്റെടുക്കാൻ തയ്യാറാവാതിരുന്നതോടെയാണ് പൊലീസ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവരെ പരിചരിക്കാൻ വനിതാ പൊലീസിനെ നിയോഗിച്ചിരുന്നു. ചികിത്സയ്ക്കിടെയായിരുന്നു അന്ത്യം.
വെള്ളിയാഴ്ച ഉച്ചയോടെ നാട്ടുകാരും പഞ്ചായത്തംഗവും അറിയിച്ചതനുസരിച്ച് പൊലീസ് അന്നക്കുട്ടിയുടെ വീട്ടിലെത്തി. ഭക്ഷണവും മരുന്നുമില്ലാതെ അവശനിലയിലായിരുന്ന അന്നക്കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ഭര്‍ത്താവ് മരിച്ച അന്നക്കുട്ടിക്ക് ഒരു മകനും മകളുമുണ്ട്. ഇരുവരും വിവാഹം കഴിച്ച് കുമളിയില്‍ തന്നെയാണ് താമസം.
മകന്റെ സംരക്ഷണത്തിലായിരുന്നു അമ്മ കഴിഞ്ഞിരുന്നത്. സ്വത്ത് വിറ്റുകിട്ടിയ പണം കൈക്കലാക്കിയ മക്കള്‍ വാടക വീടെടുത്ത് അന്നക്കുട്ടിയെ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. മകള്‍ മാസം തോറും നല്‍കിയിരുന്ന ചെറിയ തുക ഉപയോഗിച്ചാണ് ഒരു വര്‍ഷത്തോളമായി അന്നക്കുട്ടി കഴിഞ്ഞിരുന്നത്. പൊലീസ് അറിയച്ചതനുസരിച്ച് ആശുപത്രിയിലെത്തിയ ബാങ്ക് ജീവനക്കാരനായ മകന്‍, വീട്ടിലെ നായയെ നോക്കാന്‍ ആളില്ലെന്ന് പറഞ്ഞ് സ്ഥലം വിട്ടതായി പൊലീസ് പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Bypoll results LIVE | തമിഴ്നാട്ടിൽ TVK കുതിപ്പ്, ബംഗാളിലും അസമിലും BJPക്ക് ലീഡ്, പുതുച്ചേരിയിൽ എൻഡിഎ

'എല്‍ഡിഎഫിന് 35 സീറ്റേ കിട്ടൂ, പിണറായി ആദ്യ റൗണ്ടുകളില്‍ പിന്നിലാകും'; ആ രഹസ്യത്തിന് പിന്നിലെ 'ഗുട്ടന്‍സ്' എന്താണ്?

അട്ടപ്പാടി ഹരിത ഊർജ്ജ ഇടനാഴി യാഥാർത്ഥ്യത്തിലേക്ക്; സബ്സ്റ്റേഷനുകളുടെ നിർമ്മാണോദ്ഘാടനം ഒക്ടോബർ 10-ന്

രാധാഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; ഗോലോകം ട്രസ്റ്റിനെതിരെ ഗുരുതര ആരോപണവുമായി ഭക്തർ

Related News


'എല്‍ഡിഎഫിന് 35 സീറ്റേ കിട്ടൂ, പിണറായി ആദ്യ റൗണ്ടുകളില്‍ പിന്നിലാകും'; ആ രഹസ്യത്തിന് പിന്നിലെ 'ഗുട്ടന്‍സ്' എന്താണ്?

അട്ടപ്പാടി ഹരിത ഊർജ്ജ ഇടനാഴി യാഥാർത്ഥ്യത്തിലേക്ക്; സബ്സ്റ്റേഷനുകളുടെ നിർമ്മാണോദ്ഘാടനം ഒക്ടോബർ 10-ന്
