
പടിയൂരിലെ അമ്മയുടെയും മകളുടെയും മരണം കൊലപാതകമെന്ന് പൊലീസ്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്
പ്രേംകുമാറിനെപ്പറ്റി വിവരം ലഭിക്കുന്നവര്‍ ഉടന്‍ അറിയിക്കണമെന്ന് തൃശൂര്‍ ജില്ലാ പൊലീസ് മേധാവി നിര്‍ദേശിച്ചു

തൃശൂര്‍ : ഇരിങ്ങാലക്കുട പടിയൂരില്‍ ( padiyur murder ) അമ്മയും മകളും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതിയെന്ന് സംശയിക്കുന്ന കോട്ടയം കുറിച്ചി സ്വദേശി പ്രേംകുമാറിന്റെ ( prem kumar ) ചിത്രം പൊലീസ് പുറത്തുവിട്ടു. ഇയാള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ഉടന്‍ അറിയിക്കണമെന്ന് തൃശൂര്‍ ജില്ലാ പൊലീസ് മേധാവി നിര്‍ദേശിച്ചു.
കഴിഞ്ഞദിവസം ( ബുധനാഴ്ച) ഉച്ചയോടെയാണ് പടിയൂര്‍ പഞ്ചായത്ത് ഓഫീസിന്റെ അടുത്ത് വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി കൈതവളപ്പില്‍ മണി (74), മകള്‍ രേഖ ( 43) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ച രേഖയുടെ ഭര്‍ത്താവാണ് പ്രതിയെന്ന് സംശയിക്കുന്ന പ്രേംകുമാര്‍. ഇയാള്‍ മുന്‍ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണെന്ന് പൊലീസ് സൂചിപ്പിച്ചു.
2019 ല്‍ അന്നത്തെ ഭാര്യയായ വിദ്യയെ കൊലപ്പെടുത്തിയ കേസില്‍ (ഉദയംപേരൂര്‍ വിദ്യ കൊലപാതക കേസ്) പ്രേംകുമാര്‍ (45) പ്രതിയാണ്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. പ്രേംകുമാറിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ താഴെ പറയുന്ന നമ്പറുകളില്‍ബന്ധപെടേണ്ടതാണെന്ന് പൊലീസ് നിര്‍ദേശിച്ചു.
ഇന്‍സ്പെക്ടര്‍ , കാട്ടൂര്‍ പൊലീസ് സ്റ്റേഷന് - 9497947203
ഡിവൈഎസ്പി ഇരിങ്ങാലക്കുട - 94979 90088
ജില്ലാ പൊലീസ് മേധാവി തൃശ്ശൂര്‍ റൂറല്‍- 9497996978

Prem Kumar പൊലീസ് പുറത്തുവിട്ട ചിത്രം
രണ്ട് ദിവസമായി അമ്മയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനാല്‍ മൂത്തമകള്‍ സിന്ധു വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. പുറകിലത്തെ വാതില്‍ തള്ളി തുറന്ന് അകത്ത് കയറിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. കഴിഞ്ഞ അഞ്ച് മാസമായി മണിയും മകളും ഇവിടെ വാടകയ്ക്ക് താമസിച്ച് വരികയാണ്. മണി ഇരിങ്ങാലക്കുടയില്‍ വീട്ടുജോലിക്കായിരുന്നു പോയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ



