തോക്ക് വൃത്തിയാക്കുന്നതിനിടെ വെടിപൊട്ടി; തുളച്ചുകയറിയത് പൊലീസ് സ്റ്റേഷന്റെ ഭിത്തിയിൽ; സസ്പെൻഷൻ

പെരുവന്താനം പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം രാത്രി 12നാണ് സംഭവമുണ്ടായത്

police officer accidently fired
തോക്ക് വൃത്തിയാക്കുന്നതിനിടെ വെടിപൊട്ടിപ്രതീകാത്മക ചിത്രം
Edited by :Manju
Last Updated :11 ജൂലൈ 2024, 9:19 pm IST

പീരുമേട്: പൊലീസ് സ്റ്റേഷനിൽ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്നു പൊലീസ് ഉദ്യോ​ഗസ്ഥന്റെ തോക്കിൽ അബന്ധത്തിൽ വെടിപൊട്ടി. പെരുവന്താനം പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം രാത്രി 12നാണ് സംഭവമുണ്ടായത്. ആയുധം ഉപയോഗിക്കുന്നതിൽ അശ്രദ്ധ വരുത്തിയെന്ന് ചൂണ്ടിക്കാട്ടി സിപിഒ മൊളൈസ് മൈക്കിളിനെ ജില്ലാ പൊലീസ് മേധാവി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പാറാവ് ഡ്യൂട്ടിക്കിടെ പിസ്റ്റൾ വൃത്തിയാക്കുന്നതിനിടെ വെടി പൊട്ടുകയായിരുന്നു. പൊലീസ് സ്റ്റേഷന്റെ ഭിത്തിയിൽ ആണ് വെടിയുണ്ട തുളഞ്ഞു കയറിയത്. വെടിയൊച്ച കേട്ടു പരിഭ്രാന്തരായ മറ്റു പൊലീസുകാർ ഓടി എത്തിയപ്പോഴാണ് അബദ്ധം മനസ്സിലായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now