പ്രധാനമന്ത്രിക്കെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തു; തൊടുപുഴ ക്രൈംബ്രാഞ്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ

ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന് പിന്നാലെ ഉത്തരവിറക്കി ക്രൈംബ്രാഞ്ച് ഐജി

പൊലീസ്
പൊലീസ്പ്രതീകാത്മക ചിത്രം
Edited by :Damodaran K
Last Updated :7 സെപ്റ്റംബർ 2026, 1:30 pm IST

തൊടുപുഴ: പ്രധാനമന്ത്രിക്കെതിരെ സാമൂഹിക മാധ്യമമായ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ച ക്രൈംബ്രാഞ്ച് വനിതാ സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ. തൊടുപുഴ സ്റ്റേഷനിലെ ക്രൈംബ്രാഞ്ച് വിഭാഗം വനിതാ ഉദ്യോഗസ്ഥയായ സജിത സലീമിനെതിരെയാണ് വകുപ്പുതല അച്ചടക്ക നടപടി സ്വീകരിച്ചത്.പ്രധാനമന്ത്രിക്കെതിരെയുള്ള പോസ്റ്റ് ഷെയർ ചെയ്ത ഉദ്യോഗസ്ഥയ്ക്കെതിരെ സർവീസ് ചട്ടലംഘനത്തിന് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച നേതൃത്വം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.

ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ഐജി നടപടിയെടുത്തത്. സംഭവത്തിൽ ഇവർക്കെതിരെ വിശദമായ വകുപ്പുതല അന്വേഷണവും നടക്കും. സർക്കാർ ജീവനക്കാർ പാലിക്കേണ്ട സോഷ്യൽ മീഡിയ പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചതിനാണ് നടപടി.

News Now

Summary

A woman civil police officer attached to the Crime Branch unit in Thodupuzha has been placed under suspension for allegedly sharing a derogatory Facebook post targeting the Prime Minister

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates