കേസിലെ വിഡിയോ പുറത്തുവിടുമെന്ന് ഭീഷണി; യുവതിയില്‍ നിന്ന് 14.5 ലക്ഷം രൂപ തട്ടി, പൊലീസുകാരന്‍ അറസ്റ്റില്‍

കേസില്‍ ഉള്‍പ്പെട്ട ചിത്രങ്ങളും വിഡിയോകളും പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ പണം തട്ടിയത്

Police officer arrested for extortion in Thiruvananthapuram after allegedly demanding ₹14.5 lakh  woman by threatening to release her private visuals
ധനീഷ്
Last Updated :12 October 2026, 8:52 am IST
Guest Author :Amal Joy

തിരുവനന്തപുരം: പരാതിക്കാരിയായ യുവതിയില്‍ നിന്ന് 14.5 ലക്ഷം രൂപയും മൊബൈല്‍ ഫോണും തട്ടിയെടുത്തെന്ന കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍. ഗുരുവായൂര്‍ പൊലീസ് സ്റ്റേഷനിലെ സിപിഒ, അതിയന്നൂര്‍ സ്വദേശി ധനീഷ് കുമാറിനെയാണ്(39) മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഉള്‍പ്പെട്ട ചിത്രങ്ങളും വിഡിയോകളും പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ പണം തട്ടിയത്. ഇയാളെ സസ്‌പെന്‍ഡ് ചെയ്തു.

എറണാകുളം സ്വദേശിനിയായ 39 വയസ്സുകാരിയെ പ്രതി ഭീഷണിപ്പെടുത്തിയെന്നാണു പരാതി. ഇയാള്‍ ജോലിചെയ്യുന്ന പൊലീസ് സ്റ്റേഷനില്‍ ജനുവരിയില്‍ യുവതി പരാതി നല്‍കിയിരുന്നു. ഇതിനായി ചിത്രങ്ങളും വിഡിയോകളും നല്‍കിയിരുന്നു. അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്ന പ്രതി ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഇവരെ ഭീഷണിപ്പെടുത്തിയെന്നാണു പരാതി.

പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്തിരുന്ന 2026 ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് വിവരം. എറണാകുളം സ്വദേശിനിയായ യുവതിയില്‍നിന്ന് 14.5 ലക്ഷത്തിലധികം രൂപയും 82,590 രൂപ വിലവരുന്ന പുതിയ ഐഫോണും ഭീഷണിപ്പെടുത്തി തട്ടിയെടുത്തെന്നാണ് ധനീഷ് കുമാറിനെതിരായ പരാതി.

നേരിട്ടും ധനീഷ് കുമാര്‍ പണം കൈപ്പറ്റിയെന്നാണ് പരാതിയില്‍ പറയുന്നത്. യുവതി മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ പരാതി നല്‍കി. ഇതു മ്യൂസിയം പൊലീസിന് കൈമാറി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.

News Now

Summary

Police officer arrested for extortion in Thiruvananthapuram after allegedly demanding ₹14.5 lakh woman by threatening to release her private visuals

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates