പൊലീസിനെ കണ്ട് പിള്ളേരൊന്ന് പകച്ചുവെങ്കിലും കളിക്കാനായി ബാറ്റ് കയ്യിലെടുത്തതോടെ ആവേശമായി

യുവാക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന എസ്ഐ സ്റ്റെപ്റ്റോ ജോൺ/ വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 8:39 am IST

News Now

കാലടി; പൊലീസ് ഇൻസ്പെക്ടറുടെ ക്രിക്കറ്റ് കളിയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. വഴിയിൽ യുവാക്കൾ ക്രിക്കറ്റ് കളിക്കുന്നതു കണ്ടാണ് എസ്ഐ അവിടേക്ക് ഇടിച്ചു കയറിയത്. പൊലീസിനെ കണ്ട് പിള്ളേരൊന്ന് പകച്ചുവെങ്കിലും കളിക്കാനായി ബാറ്റ് കയ്യിലെടുത്തതോടെ ആവേശമായി. കാലടി എസ്ഐ സ്റ്റെപ്റ്റോ ജോണാണ് ക്രിക്കറ്റ് കളിച്ച് കയ്യടി നേടിയത്. 

കേസിന്റെ ആവശ്യമായി എസ്ഐ വാഹനത്തിൽ പോകുമ്പോഴാണു മറ്റൂരിൽ ഒരു ഗ്രൗണ്ടിൽ ‍ കുറച്ചു യുവാക്കൾ ക്രിക്കറ്റ് കളിക്കുന്നതു കണ്ടത്. വാഹനത്തിൽ നിന്നിറങ്ങി ഗ്രൗണ്ടിലേക്കു ചെന്ന് അവർക്കൊപ്പം കളിക്കുകയായിരുന്നു. ബാറ്റിങ്ങും ബോളിങ്ങും ചെയ്തു യുവാക്കൾക്കൊപ്പം എസ്ഐ കുറെ നേരം അവർക്കൊപ്പം ചെലവിട്ട ശേഷമാണ് മടങ്ങിയത്. എസ്ഐ സാറിന്റെ കളിയെ പ്രശംസിക്കാനും യുവാക്കൾ മറന്നില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates