പോളിടെക്നിക് പ്രവേശനം : മാറ്റിവെച്ച സ്പോട്ട് അഡ്മിഷൻ ഇന്ന് നടക്കും ; എം ടെക് അഡ്മിഷനും ഇന്ന്

അഡ്മിഷനിൽ പങ്കെടുക്കുന്നവർ വിശദവിവരങ്ങൾക്ക് www.polyadmission.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:33 am IST
Edited by :migrator

തിരുവനന്തപുരം :  ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ പോളിടെക്നിക് കോളേജുകളിൽ മാറ്റിവെച്ച സ്പോട്ട് അഡ്മിഷൻ ഇന്ന് നടക്കും. 
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലെ  സ്പോട്ട് അഡ്മിഷനാണ് ഇന്ന് നടക്കുക.  അഡ്മിഷനിൽ പങ്കെടുക്കുന്നവർ വിശദവിവരങ്ങൾക്ക് www.polyadmission.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം  

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങിൽ എം.ടെക് കോഴ്‌സിൽ ഇൻഡസ്ട്രിയൽ എൻജിനിയറിംഗിലും എം.പ്ലാനിംഗ് (ഹൗസിങ്) ലും സ്റ്റേറ്റ് മെരിറ്റിൽ ഒഴിവുള്ള ഓരോ സീറ്റിൽ ഇന്ന് (ഡിസംബർ 5) സ്‌പോട്ട് അഡ്മിഷൻ നടക്കും.  വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ ഒൻപതിന് കോളേജിൽ ഹാജരാകണം.  വിശദവിവരങ്ങൾക്ക്: www.cet.ac.in.    

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now