എൽപി സ്കൂളിൽ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ പൂജ; പ്രതിഷേധിച്ച് സിപിഎം

സ്കൂൾ മാനേജറുടെ മകന്റെ നേതൃത്വത്തിലുള്ള സംഘമാണ് പൂജ നടത്തിയത്

സ്കൂളിൽ നടന്ന പൂജടിവി ദൃശ്യം
Edited by :jayakumarna
Last Updated :14 ഫെബ്രുവരി 2024, 8:35 am IST

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയ്ക്കടുത്ത് നെടുമണ്ണൂർ എൽപി സ്കൂളിൽ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ പൂജ നടത്തി. ഇന്നലെ രാത്രിയായിരുന്നു പൂജ. സ്കൂൾ മാനേജറുടെ മകന്റെ നേതൃത്വത്തിലുള്ള സംഘമാണ് പൂജ നടത്തിയത്.

സംഭവമറിഞ്ഞ് സിപിഎം പ്രവർത്തകരും നാട്ടുകാരും സ്കൂളിലെത്തി പ്രതിഷേധിച്ചു. തൊട്ടിൽപാലം പൊലീസ് സ്ഥലത്തെത്തിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം ഇന്ന് സ്കൂളിലേക്ക് മാർച്ച് നടത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now