
പരസ്യമായി മാപ്പുപറയണമെന്ന് കോടതി; വനിത എസ്ഐയുടെ മുഖത്തടിച്ച സംഭവത്തില്‍ ക്ഷമാപണം നടത്തി ബിജെപി എംഎല്‍യുടെ മകള്‍
ഭീമ അമാവാസി ആഘോഷത്തോടനുബന്ധിച്ച് ശ്രീരംഗപട്ടണ താലൂക്കിലെ ആരതി ഉക്കട ക്ഷേത്രത്തില്‍ പ്രത്യേക ഡ്യൂട്ടിക്കിടെയായിരുന്നു പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ആക്രമണം ഉണ്ടായത്.

ബംഗളൂരു: കര്‍ണാടകയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ മുഖത്തടിച്ച സംഭവത്തില്‍ മാപ്പുചോദിച്ച് കര്‍ണാടക ബിജെപി എംഎല്‍എയുടെ മകള്‍. തുമകുരു റൂറല്‍ മണ്ഡലം എംഎല്‍എ ബിഎസ് സുരേഷ് ഗൗഡയുടെ മകള്‍ ഐശ്വര്യയാണ് മാപ്പുപറഞ്ഞത്. ഓഗസ്റ്റ് പന്ത്രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ഭീമ അമാവാസി ആഘോഷത്തോടനുബന്ധിച്ച് ശ്രീരംഗപട്ടണ താലൂക്കിലെ ആരതി ഉക്കട ക്ഷേത്രത്തില്‍ പ്രത്യേക ഡ്യൂട്ടിക്കിടെയായിരുന്നു പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ആക്രമണം ഉണ്ടായത്.
വലിയ തിരക്കുള്ള സമയത്ത് ക്യൂ നില്‍ക്കാതെ നേരിട്ട് ശ്രീകോവിലിന് മുന്നില്‍ പ്രവേശിക്കാന്‍ ഐശ്വര്യ ശ്രമിച്ചതാണ് തര്‍ക്കത്തിന് കാരണമായത്. ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇന്‍സ്പെക്ടര്‍ സവിതാ പാട്ടീല്‍ ഇത് ചോദ്യം ചെയ്യുകയും വരിയില്‍ നില്ക്കാന് ആവശ്യപ്പെടുകയും ചെയ്തു. താന്‍ എംഎല്‍എയുടെ മകളാണെന്ന് പറഞ്ഞ് ഐശ്വര്യ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും അധിക്ഷേപിക്കുകയും ചെയ്ത ശേഷം എസ്ഐയെ അടിക്കുകയുമായിരുന്നു. പിന്നാലെ എസ്ഐ തിരിച്ചടിക്കുകയും ചെയ്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു.
സംഭവത്തില്‍ ഐശ്വര്യയ്ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. ശ്രീരംഗപട്ടണ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് അവര്‍ ഹൈക്കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷ സ്വീകരിക്കുന്നതിന് മുന്‍പ് പൊലീസ് ഉദ്യോഗസ്ഥയോട് പരസ്യമായി മാപ്പ് പറയാന്‍ ഹൈക്കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് വിഡിയോയിലൂടെ ഐശ്വര്യ മാപ്പുചോദിച്ചത്. പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് ആ സംഭവം നടന്നതെന്നും, അത് സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും ഐശ്വര്യ പറഞ്ഞു. മകളുടെ പെരുമാറ്റത്തില്‍ എംഎല്‍എ സുരേഷ് ഗൗഡയും നേരത്തെ മാപ്പ് പറഞ്ഞിരുന്നു. മകള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് തെറ്റ് തന്നെയാണ്. നിയമത്തിന് മുന്നില്‍ എല്ലാവരും ഒരുപോലെയാണെന്നായിരുന്നു എംഎല്‍എയുടെ പ്രതികരണം.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Karnataka BJP MLA's daughter publicly apologises to police officer she slapped .
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബി, യുഎസ് ഓപ്പണ്‍ കിരീടം സ്വരേവിന്, ഇന്ത്യക്ക് വനിത ഏഷ്യ കപ്പ്...; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ഷഫാലിക്ക് ഫിഫ്റ്റി, ദീപ്തിക്ക് മൂന്നു വിക്കറ്റ്; ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ വനിത ഏഷ്യ കപ്പ് ഫൈനലില്‍
