
ഓൺലൈൻ വിചാരണയ്‌ക്കിടെ കോടതിയിൽ അശ്ശീല ദൃശ്യങ്ങൾ; കേസെടുത്ത് പൊലീസ്
വെള്ളിയാഴ്‌ച രാവിലെ 11 മണിയോടെ കോടതി നടപടികൾ ആരംഭിച്ച് അൽപം കഴിഞ്ഞായിരുന്നു സംഭവം

ആലപ്പുഴ: ഓൺലൈൻ വിചാരണ നടക്കുന്നതിനിടെ കോടതിയിലെ കമ്പ്യൂട്ടറിൽ അശ്ശീല ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടു. ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലും അഡിഷണൽ സെഷൻസ് കോടതിയിലുമായിരുന്നു സംഭവം. വെള്ളിയാഴ്‌ച രാവിലെ 11 മണിയോടെ കോടതി നടപടികൾ ആരംഭിച്ച് അൽപം കഴിഞ്ഞായിരുന്നു രണ്ടിടത്തെയും കമ്പ്യൂട്ടറുകളിൽ ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടത്.
പ്രിൻസിപ്പൽ കോടതി ജാമ്യാപേക്ഷകൾ പരിഗണിക്കുമ്പോഴും സെഷൻസ് കോടതി പീഡനക്കേസിലെ സാക്ഷി വിസ്താരം നടത്തുമ്പോഴുമായിരുന്നു സംഭവം. ജഡ്ജിയുടെ പരാതിയിൽ എസ്പിയും സൈബർ പൊലീസും സ്ഥലത്തെത്തി കേസെടുത്തു.
ആരുടെയോ ഫോണിൽ നിന്നുള്ള ദൃശ്യങ്ങളാണ് കമ്പ്യൂട്ടറിലേക്ക് കയറിയത്. ഹാക്കിങ് നടന്നിട്ടുണ്ടെന്നാണ് പൊലീസിന്റെ സംശയം. ഫോൺ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. വിചാരണത്തടവുകാരെയും ദൂരെയുള്ള സാക്ഷികളെയും വിഡിയോ കോൺഫറൻസ് വഴിയാണ് ജില്ലാ കോടതികൾ തെളിവെടുപ്പ് നടത്തുന്നത്.
ഈ വാർത്ത കൂടി വായിക
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'പിഷു പോയപ്പോള്‍ കിഷു വന്നു'; മമ്മൂട്ടിയ്ക്കൊപ്പം കൈലാഷ്; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ജോളി ജോസഫ്

കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി സസ്പെൻഷനെതിരായ എസ്എഫ്ഐ മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
'കഥകൾ മനുഷ്യരെ തമ്മിൽ കൂട്ടിയിണക്കും'; സത്യൻ അന്തിക്കാടിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് ജിസ്മ

സമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനീതം നവി പിള്ളയ്ക്ക്


