സിറ്റി മണിയന്റെ 'കുണ്ടന്നൂര്‍ പണി' കൊല്ലത്ത് വേണ്ട ; കൊടിക്കുന്നില്‍ സുരേഷിനെതിരെ പോസ്റ്ററുകള്‍

ഡിസിസി പ്രസിഡന്റ് സാധ്യതാപട്ടികയില്‍ ഇടംപിടിച്ച രാജേന്ദ്രപ്രസാദിനെതിരെയും വിമര്‍ശനമുണ്ട്

കൊടിക്കുന്നില്‍ സുരേഷിനെതിരെ പോസ്റ്ററുകള്‍ / ടെലിവിഷന്‍ ചിത്രം
Last Updated :20 January 2024, 8:48 am IST
Edited by :migrator

കൊല്ലം : കൊല്ലം ഡിസിസി പ്രസിഡന്റ് സാധ്യതാപട്ടികയുമായി ബന്ധപ്പെട്ട് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷിനെതിരെ പോസ്റ്ററുകള്‍. കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊടിക്കുന്നില്‍ സുരേഷ് ആളെ നിര്‍ദേശിച്ചതില്‍ പ്രതിഷേധിച്ചാണ് പോസ്റ്ററുകള്‍. 

കോണ്‍ഗ്രസിന്റെ പേരില്‍ തടിച്ചുകൊഴുത്ത കൊടിക്കുന്നിലിന് ഡിസിസി പ്രസിഡന്റിനെ തീരുമാനിക്കാന്‍ എന്തു കാര്യം ?. പോടാ പോത്തന്‍കോട്കാരാ..സിറ്റി മണിയന്റെ 'കുണ്ടന്നൂര്‍ പണി' കൊല്ലത്ത് വേണ്ട എന്നിങ്ങനെ പോകുന്നു കൊടിക്കുന്നിലിനെതിരെയുള്ള പരാമര്‍ശങ്ങള്‍. 

Story image

ഡിസിസി പ്രസിഡന്റ് സാധ്യതാപട്ടികയില്‍ ഇടംപിടിച്ച രാജേന്ദ്രപ്രസാദിനെതിരെയും വിമര്‍ശനമുണ്ട്. 78 വയസ്സ് രാജേന്ദ്രപ്രസാദിന്. എഴുന്നേറ്റു നില്‍ക്കാന്‍ കഴിയാത്ത വ്യക്തിക്ക് എന്തിനാ ഡിസിസി പ്രസിഡന്റ് ?. രാജേന്ദ്രപ്രസാദ് പടുകിഴവനാണ്. അനാരോഗ്യന്‍. ഡിസിസി പ്രസിഡന്റ് സ്ഥാനം ചലനാത്മകമായ കരങ്ങളില്‍ ഏല്‍പ്പിക്കണമെന്നും പോസ്റ്ററുകളില്‍ ആവശ്യപ്പെടുന്നു. 

Story image

ഡിസിസി പ്രസിഡന്റുമാരുടെ ചുരുക്കപ്പട്ടിക ഹൈക്കമാന്‍ഡിന് കൈമാറിയതിന് പിന്നാലെ കഴിഞ്ഞദിവസം കോട്ടയത്തും പോസ്റ്റര്‍ പ്രതിഷേധം ഉണ്ടായിരുന്നു. പട്ടികയ്‌ക്കെതിരെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കടുത്ത എതിര്‍പ്പ് ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now