
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

തിരുവനന്തപുരം: ബാത്ത് റൂമിൽ കാൽ വഴുതി വീണ് പരിക്കേറ്റ ഗർഭിണിയും നവജാതശിശുവും മരിച്ചു. പ്രസവിച്ച് മണിക്കൂറുകൾക്കകം അമ്മയും കുഞ്ഞും മരിച്ചു. വെങ്ങാനൂർ സ്വദേശി സിനുവിന്റെ ഭാര്യ വൃന്ദ (27) ആണ് മരിച്ചത്.
ആറ് മാസം ഗർഭിണിയായ വൃന്ദ ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ വാടക വീടിന്റെ പുറത്തുള്ള ബാത്തു റൂമിൽ തല ചുറ്റി വീഴുകയായിരുന്നു. അവിടെ വെച്ച് തന്നെ ഒരു ആൺകുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. ഈ സമയം വൃന്ദയുടെ അമ്മൂമ്മ ലില്ലിയും ഭർത്താവും ഏകമകൾ അഹല്യയും വീട്ടിലുണ്ടായിരുന്നു. ബാത്റൂമിൽ പോയ വൃന്ദ തിരികെ വരാത്തതിനെ തുടർന്ന് അമ്മൂമ്മ ചെന്ന് നോക്കിയപ്പോഴാണ് വൃന്ദയും കുഞ്ഞും അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്.
പുലർച്ചെ 4.15 ഓടെ 108 ആംബുലൻസിൽ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞു മരിച്ചു. തുടർന്ന് ഐസിയുവിൽ ആയിരുന്ന വൃന്ദയും ഉച്ചയോടെ മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ഇന്ന് രാവിലെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും. അസ്വാഭാവിക മരണത്തിന് ബാലരാമപുരം പൊലീസ് കേസ് എടുത്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



