
'ഭാരതമെന്ന പേർ കേട്ടാൽ അഭിമാന പൂരിതമാകണം'- നയ പ്രഖ്യാപനത്തിനിടെ മഹാകവി വള്ളത്തോളിനെ ഉദ്ധരിച്ച് രാഷ്ട്രപതി
'ഭാരതമെന്ന പേർ കേട്ടാൽ അഭിമാന പൂരിതമാകണം'- നയ പ്രഖ്യാപനത്തിനിടെ മഹാകവി വള്ളത്തോളിനെ ഉദ്ധരിച്ച് രാഷ്ട്രപതി

ന്യൂഡൽഹി: നയ പ്രഖ്യാപനത്തിനിടെ മഹാകവി വള്ളത്തോൾ നാരായണ മേനോനെ ഉദ്ധരിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. വള്ളത്തോളിന്റെ കേരളീയം എന്ന കവിതയിലെ 'ഭാരതമെന്ന പേർ കേട്ടാൽ അഭിമാന പൂരിതമാകണം അന്തരംഗം' എന്ന വരികളാണ് രാഷ്ട്രപതി ബജറ്റ് പ്രസംഗത്തിനിടെ ഉദ്ധരിച്ചത്.
വെല്ലുവിളികൾ രാജ്യത്തെ തടയില്ലെന്നും ദരിദ്രർക്ക് ആശ്വാസമായി നിരവധി നടപടികളെടുത്തു. കോവിഡും ഭൂചലനങ്ങളും പ്രളയവും സാമ്പത്തിക പ്രതിസന്ധിയും ഉൾപ്പെടെയുള്ള വെല്ലുവിളികളാണു രാജ്യം നേരിട്ടത്. കർഷകരുടെ ജീവിതം മെച്ചപ്പെടുത്തലാണ് ആത്മനിർഭർ ഭാരതിന്റെ ലക്ഷ്യം. കാർഷിക മേഖലയുടെ ആധുനികവൽകരണം ത്വരിതപ്പെടുത്തി. ചെറുകിട കർഷകരുടെ ക്ഷേമത്തിൽ ശ്രദ്ധിക്കുകയാണ് ഇപ്പോൾ വേണ്ടത്. വിളകൾക്കു ന്യായവില ഉറപ്പാക്കും.
കോവിഡ് മുക്തരുടെ എണ്ണം കൂടിയതായും രോഗികളുടെ എണ്ണം കുറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. വലിയ വാക്സിനേഷൻ പദ്ധതിയാണ് രാജ്യത്തു നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
നിയമന വിവാദം; ബിആര്‍എം ഷഫീറിന്റെ ഭാര്യ സീമാറ്റിലെ റിസര്‍ച്ച് ഓഫീസര്‍ പദവി രാജിവെച്ചു

അനര്‍ഹര്‍ റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യണം; പിഴ ഒഴിവാക്കാം, രണ്ട് മാസത്തെ സാവകാശം
ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ഗ്യാനേഷിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സിഎംആര്‍എല്‍ അഴിമതി കേസ്: വിജിലന്‍സ് ഇന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും


