
ഇനി ആലുവയില്‍ നിന്ന് രാജനഗരി വരെ യാത്ര ചെയ്യാം; തൃപ്പൂണിത്തുറ ടെര്‍മിനല്‍ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി- വീഡിയോ
കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന റൂട്ടായ എസ്എന്‍ ജംഗ്ഷന് മുതല്‍ തൃപ്പൂണിത്തുറ ടെര്‍മിനല്‍ വരെയുള്ള മെട്രോ പാത നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന റൂട്ടായ എസ്എന്‍ ജംഗ്ഷന് മുതല്‍ തൃപ്പൂണിത്തുറ ടെര്‍മിനല്‍ വരെയുള്ള മെട്രോ പാത നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊല്‍ക്കത്തയില്‍ വച്ച് ഓണ്‍ലൈനായി കൊച്ചി മെട്രോ അടക്കം രാജ്യത്തെ വിവിധ മെട്രോ സര്‍വീസുകള്‍ മോദി ഉദ്ഘാടനം ചെയ്തു. കൊച്ചി മെട്രോയ്ക്കൊപ്പം കവി സുഭാഷ് മെട്രോ, മജര്‍ഹത്ത് മെട്രോ, ആഗ്ര മെട്രോ, മീററ്റ്-ആര്‍ആര്‍ടിഎസ് സെക്ഷന്‍, പുനെ മെട്രോ, എസ്പ്ലനേഡ് മെട്രോ- കൊല്‍ക്കത്ത എന്നിവയുടേയും ഫ്ലാഗ് ഓഫ് കര്‍മ്മമാണ് മോദി നിര്‍വഹിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനാണ് തൃപ്പൂണിത്തുറ ടെര്‍മിനല്‍. ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ 28.2 കിലോമീറ്റര്‍ ദൂരമാണ് മെട്രോയുടെ ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയായത്. 7377കോടിരൂപയാണ് ആകെ ചെലവ്. 1.35 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് തൃപ്പൂണിത്തുറ സ്റ്റേഷന് ഒരുക്കിയിട്ടുള്ളത്. ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ 25 സ്റ്റേഷനുകളുണ്ട്.ഇന്ന് തന്നെ പൊതുജനങ്ങള്‍ക്കുള്ള സര്‍വീസ് ആരംഭിക്കും.
#WATCH | West Bengal: Prime Minister Narendra Modi flags off metro railway services from Kavi Subhash Metro, Majerhat Metro, Kochi Metro, Agra Metro, Meerut-RRTS section, Pune Metro, Esplanade Metro- Kolkata. pic.twitter.com/2s8mNCjUiX
— ANI (@ANI) March 6, 2024
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Related News


പാപ്പനംകോട് നിന്ന് സെക്രട്ടേറിയറ്റ്, ടെക്നോപാര്‍ക്ക് വഴി ഈഞ്ചയ്ക്കലേക്ക്, തിരുവനന്തപുരത്ത് വരുന്നത് അത്യാധുനിക മെട്രോ; ആദ്യഘട്ടത്തില്‍ 31 കിലോമീറ്റര്‍

ഓണം: തൃക്കാക്കര ക്ഷേത്രത്തില്‍ വേഗത്തിലെത്താം, കൊച്ചി മെട്രോ ഫീഡര്‍ സര്‍വീസ് ഞായറാഴ്ച മുതല്‍

