ടൈപ്പ് 1 പ്രമേഹമുള്ളവര്‍ക്കും നിയമനത്തിലും സ്ഥലംമാറ്റത്തിലും മുന്‍ഗണന; സര്‍ക്കാര്‍ ഉത്തരവ്

ടൈപ്പ് 1 പ്രമേഹമുള്ളവര്‍ക്കും ഈ രോഗമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്കും സര്‍ക്കാര്‍ സര്‍വീസില്‍ നിയമനത്തിലും സ്ഥലംമാറ്റത്തിലും മുന്‍ഗണന നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്

government appointments
ടൈപ്പ് 1 പ്രമേഹമുള്ളവര്‍ക്കും നിയമനത്തിലും സ്ഥലംമാറ്റത്തിലും മുന്‍ഗണനSource by : പ്രതീകാത്മക ചിത്രം
Last Updated :13 June 2024, 8:30 am IST

തിരുവനന്തപുരം: ടൈപ്പ് 1 പ്രമേഹമുള്ളവര്‍ക്കും ഈ രോഗമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്കും സര്‍ക്കാര്‍ സര്‍വീസില്‍ നിയമനത്തിലും സ്ഥലംമാറ്റത്തിലും മുന്‍ഗണന നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. സെറിബ്രല്‍ പാള്‍സി ഉള്‍പ്പെടെയുള്ള ചലനവൈകല്യം, ഭേദമായ കുഷ്ഠം, അസാധാരണമായ പൊക്കക്കുറവ്, ആസിഡ് ആക്രമണത്തിനു വിധേയരായവര്‍, പേശീസംബന്ധമായ അസുഖമുള്ളവര്‍ എന്നിവര്‍ക്കുള്ള മുന്‍ഗണനയാണ് ഇനി ടൈപ്പ് 1 പ്രമേഹമുള്ളവര്‍ക്കും ലഭിക്കുക.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഓട്ടിസം, സെറിബ്രല്‍ പാള്‍സി എന്നീ രോഗങ്ങളുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്കും ഈ മുന്‍ഗണന നല്‍കിയിരുന്നു. ടൈപ്പ് 1 പ്രമേഹമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്കും ഇനി സമാനമായ മുന്‍ഗണന ലഭിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now