ചെറുതുരുത്തി സ്വദേശി സഹദേവനാണ് രക്ഷപ്പെട്ടത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:40 am IST

News Now

തൃശൂർ: വിയ്യൂർ ജില്ലാ ജയിലിൽ നിന്നും ശിക്ഷാ തടവുകാരൻ രക്ഷപ്പെട്ടു. ചെറുതുരുത്തി പൈങ്കുളം സ്വദേശി സഹദേവനാണ് രക്ഷപ്പെട്ടത്. സ്ത്രീയെ അപമാനിച്ച കേസിൽ ശിക്ഷിക്കപ്പെട്ട തടവുകാരനാണ് സഹദേവൻ. 

അടുക്കളയിലെ മാലിന്യം കളയാൻ പുറത്തുപോയ തക്കത്തിനാണ് സഹദേവൻ രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചതിരിഞ്ഞാണ് ഇയാൾ രക്ഷപ്പെട്ട വിവരം ജയിൽ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.

കഴിഞ്ഞ ഡിസംബർ ഏഴിനാണ് ഇയാൾ ജയിലിൽ തടവുകാരനായി എത്തിയത്. സംഭവത്തിൽ പൊലീസും ജയിൽ അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates