
സ്വകാര്യ ബസ് ബൈക്കിലിടിച്ചു; കൊടുവള്ളിയില്‍ യുവാവ് മരിച്ചു
കോഴിക്കോട് നിന്ന് അടിവാരത്തേക്ക് പോകുകയായിരുന്ന റിലയന്‍സ് ബസ്, ദീപക് സഞ്ചരിച്ച ബൈക്കിന് പിന്നില്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

കോഴിക്കോട്: കൊടുവള്ളിയില്‍ സ്വകാര്യ ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ദേശീയപാത 766 ലാണ് സംഭവം. നെല്ലാങ്കണ്ടി പുല്ലോറമ്മല്‍ സ്വദേശി ദീപക് (കുട്ടന്- 35) ആണ് മരിച്ചത്.
കോഴിക്കോട് നിന്ന് അടിവാരത്തേക്ക് പോകുകയായിരുന്ന റിലയന്‍സ് ബസ്, ദീപക് സഞ്ചരിച്ച ബൈക്കിന് പിന്നില്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.ശനിയാഴ്ച വൈകീട്ട് അഞ്ചേകാലോടെയായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ദീപക്കിനെ നാട്ടുകാര്‍ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ദീപക് ജില്ലാ സഹകരണ ആശുപത്രിയില്‍ ഐടി വിഭാഗത്തില്‍ ജീവനക്കാരനായിരുന്നു.
അച്ഛന്: സദാനന്ദന്. അമ്മ: ശ്രീലേഖ. സഹോദരി: ദിവ്യ. സംസ്കാരം ഇന്ന് വീട്ടുവളപ്പില്‍ നടക്കും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

