ലോക്ക്ഡൗണില്‍ വില്‍പ്പന കുറഞ്ഞതിനാലാണ് മലബാര്‍ മേഖലയില്‍ ഉച്ചയ്ക്ക് ശേഷം പാല്‍ സംഭരിക്കില്ല എന്ന തീരുമാനത്തിലേക്ക് മില്‍മ എത്തിയത്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:44 am IST

News Now

തിരുവനന്തപുരം: മലബാറില്‍ മില്‍മ ഉച്ചയ്ക്ക് ശഷം പാല്‍ സംഭരിക്കാത്ത സാഹചര്യത്തില്‍, കോവിഡ് കെയര്‍ ആശുപത്രികള്‍, അംഗനവാടികള്‍, കടലില്‍ പോകാന്‍ കഴിയാത്ത മത്സ്യത്തൊഴിലാളികള്‍, ദുരിതാശ്വാസ ക്യാമ്പുകള്‍ എന്നിവിടങ്ങളിലേക്ക് പാല്‍ നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  ക്ഷീര കര്‍ഷകരുമായി ചര്‍ച്ച നടത്തി അതത് സ്ഥലങ്ങളില്‍ പാല്‍ ശേഖരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ലോക്ക്ഡൗണില്‍ വില്‍പ്പന കുറഞ്ഞതിനാലാണ് മലബാര്‍ മേഖലയില്‍ ഉച്ചയ്ക്ക് ശേഷം പാല്‍ സംഭരിക്കില്ല എന്ന തീരുമാനത്തിലേക്ക് മില്‍മ എത്തിയത്. രാവിലെ ശേഖരിക്കുന്ന പാലിന്റെ അളവിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

60 ശതമാനത്തില്‍ കൂടുതലായി മില്‍മയിലേക്ക് അയക്കുന്ന പാലിന് വില നല്‍കില്ലെന്നും സംഘങ്ങള്‍ക്ക് അയച്ച കത്തില്‍ മില്‍മ മലബാര്‍ മേഖല യൂണിയന്‍ പറയുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates