
News Now
'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

'അടുത്ത സമരം സർപ്രൈസ്', പിണറായിയുടെ വാദങ്ങളെ പിന്തുണച്ച് സർക്കാർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പാലക്കാട്: ധോണി വനമേഖയിലെ സുരക്ഷിത സ്ഥാനത്ത് കണ്ടെത്തിയ പാലക്കാട് ടസ്കര്‍ ഏഴാമന് ഉള്‍ക്കാട്ടിലേക്ക് മാറി. വനത്തിലേക്ക് നീങ്ങിയതാനാല് മയക്കുവെടിവയ്ക്കുന്ന നടപടിയിലേക്ക് കടന്നില്ല. ആനയെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കൃത്യമായ നീരിക്ഷണത്തിന് ശേഷമായിരിക്കും മയക്കുവെടി വയ്ക്കുക.
അതേസമയം, പിടി7നെ പിടികൂടുകയെന്നത് വനംവകുപ്പിന്റെ ഏറ്റവും വലിയ ദൗത്യമാണെന്ന് വനം മന്ത്രി എകെ ശശീന്ദ്രന് പറഞ്ഞു. ആനയെ എത്രയും വേഗം പിടിക്കാനാകുമെന്നാണ് കരുതുന്നതെന്നും പിടികൂടിയാല്‍ ജനത്തിന് വലിയ ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു.
സ്ഥിതിഗതികള്‍ അനുകൂലമെങ്കില്‍, നാലുവര്‍ഷമായി നാടിനെ നട്ടം തിരിച്ച കാട്ടുകൊമ്പന് ഇന്നു രാത്രി ആനക്കൊട്ടിലിലാവും അന്തിയുറക്കം. വനം ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ റേഞ്ച് ഓഫീസര്‍ എന്‍ രൂപേഷ് അടങ്ങുന്ന ഇരുപത്തഞ്ചംഗ ദൗത്യസംഘമാണ് ആനയെ മയക്കുവെടിവച്ച് പിടികൂടാന്‍ ചുക്കാന്‍ പിടിക്കുന്നത്. ഇവര്‍ക്കു സഹായികളായി വയനാട്ടിലെ മുത്തങ്ങയില്‍നിന്നെത്തിച്ച കോന്നി സുരേന്ദ്രന്, ഭരത്, വിക്രം എന്നീ കുങ്കിയാനകളുമുണ്ട്. ധോണിയിലുള്ള പ്രമുഖയെന്ന കുങ്കിയെയും ദൗത്യത്തിന് ഉപയോഗിക്കാനാവും.
ഒലവക്കോട്ടെ ആര്.ആര്.ടി.യടക്കം ജില്ലയിലെ അന്‍പതംഗ വനപാലകസംഘവും രംഗത്തുണ്ട്. പാലക്കാട്, മണ്ണാര്‍ക്കാട്, നെന്മാറ ഡിവിഷനുകളിലെ വനപാലകരും വാച്ചര്‍മാരും ഇതിലുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


