അതിക്രമിച്ചു കയറി പൂജ നടത്തിയതിന് ഒമ്പതുപേര്‍ക്കെതിരെയാണ് വനംവകുപ്പ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തിട്ടുള്ളത്

പൊന്നമ്പലമേട്ടില്‍ പൂജ നടത്തുന്ന ദൃശ്യം, സ്‌ക്രീന്‍ഷോട്ട്‌
Last Updated :20 January 2024, 9:20 am IST

News Now

പത്തനംതിട്ട: അതിക്രമിച്ചു കയറി ശബരിമല പൊന്നമ്പലമേട്ടില്‍ പൂജ നടത്തിയതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാജേന്ദ്രന്‍ കറുപ്പയ്യ, സാബു മാത്യു എന്നിവരാണ് ഇന്നലെ രാത്രി അറസ്റ്റിലായത്. റാന്നി കോടതിയില്‍ ഇവരെ ഹാജരാക്കും. 

പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറി പൂജ നടത്തിയതിന് ഒമ്പതുപേര്‍ക്കെതിരെയാണ് വനംവകുപ്പ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തിട്ടുള്ളത്. പൊന്നമ്പലമേട്ടില്‍ സന്ദര്‍ശക വിലക്ക് ലംഘിച്ചാണ് തൃശൂര്‍ തെക്കേക്കാട്ടുമഠം നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയ സംഘം പൂജ നടത്തിയത്.

ഈ മാസം എട്ടിനാണ് പൂജ നടന്നത്. നാരായണന്‍ നമ്പൂതിരിക്ക് അറസ്റ്റിലായവരുമായി മുന്‍പരിചയമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. സംഘത്തെ രാജേന്ദ്രന്‍ കറുപ്പയ്യ, സാബു മാത്യു എന്നിവരാണ് പൊന്നമ്പല മേട്ടിലെത്തിച്ചത്. 

വനത്തിലൂടെ 10 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാണ് സംഘം പൊന്നമ്പലമേട്ടിലെത്തിയത്. രാവിലെ 7.25 ന് വള്ളക്കടവിലെത്തിയ സംഘം, 11.30 ന് പൊന്നമ്പലമേട്ടിലെത്തി. ഒരുമണിക്കൂര്‍ പൊന്നമ്പലമേട്ടില്‍ ചെലവഴിച്ചു. കാടു നശിപ്പിച്ചതിനും പ്ലാസ്റ്റിക് കൊണ്ടുവന്നതിനും ആയുധങ്ങളുമായി പ്രവേശിച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

പമ്പ റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പൂജാരി നാരായണന്‍ നമ്പൂതിരി അടക്കം ഏഴുപേരെ ഇനി പിടികൂടാനുണ്ട്. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യാനാകുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates