പാലക്കാട് സ്ഥാനാർഥിയെ പിൻവലിച്ച് പിവി അൻവർ; രാഹുലിന് നിരുപാധികം പിന്തുണ

കോൺ​ഗ്രസ് വ്യക്തിപരമായി അപമാനിച്ചതെല്ലാം സഹിക്കുന്നുവെന്നും അൻവർ പറഞ്ഞു.

pv anvar
പിവി അൻവർ മാധ്യമങ്ങളോട് സംസാരിക്കുന്നു ടിവി ദൃശ്യം
Last Updated :23 October 2024, 6:43 pm IST
Edited by :Hima Prakash

പാ​ല​ക്കാ​ട്: നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ത​ന്‍റെ പാ​ർ​ട്ടി​യു​ടെ സ്ഥാ​നാ​ർ​ഥി​യെ പി​ൻ​വ​ലി​ച്ച് പിവി അ​ൻ​വ​ർ എം​എ​ൽ​എ. പാലക്കാ​ട് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാങ്കൂട്ടത്തിലിനായിരി​ക്കും പി​ന്തു​ണ​യെ​ന്നും അ​ൻ​വ​ർ പ്ര​ഖ്യാ​പി​ച്ചു. കോൺ​ഗ്രസ് വ്യക്തിപരമായി അപമാനിച്ചതെല്ലാം സഹിക്കുന്നുവെന്നും അൻവർ പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളെ മുന്നില്‍ കണ്ടല്ല പിന്തുണ നല്‍കുന്നതെന്നും വർ​ഗീയ രാഷ്ട്രീയത്തെ ചെറുക്കാൻ രാഹുലിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും അൻവർ വ്യക്തമാക്കി.

കണക്ക് തീർക്കേണ്ട വേദിയല്ല ഇത്. ചേലക്കരയിലെ സ്ഥാനാർഥിയെ പിൻവലിക്കില്ല. അമേരിക്കൻ പ്രസിഡന്റ് പറഞ്ഞാലും ചേലക്കരയിൽ സ്ഥാനാർഥിയെ പിൻവലിക്കില്ല. എംഎ​ൻ മി​ൻ​ഹാ​ജാ​യി​രു​ന്നു പാ​ല​ക്കാ​ട്ടെ ഡി​എം​കെ​യു​ടെ സ്ഥാ​നാ​ർ​ഥി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now