വയോധികയെ അതീവ ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി

Mannarkkad Family Dispute
Mannarkkad Family Dispute
Last Updated :7 October 2026, 11:13 am IST
Guest Author :Damodaran K

News Now

പാലക്കാട്: മണ്ണാർക്കാടിനടുത്ത് കണ്ടമംഗലത്ത് കുടുംബവഴക്കിനൊടുവിൽ വയോധികയായ ഭാര്യക്ക് കുത്തേറ്റു. സംഭവത്തിൽ ഭർത്താവിനെ മണ്ണാർക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ടമംഗലം സ്വദേശി രാമചന്ദ്രൻ (72), ഭാര്യ ശാന്ത എന്നിവർക്കാണ് പരസ്പരമുള്ള ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം .

വീട്ടിലുണ്ടായ വാക്കുതർക്കം രൂക്ഷമായതോടെ രാമചന്ദ്രൻ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് ശാന്തയെ കുത്തുകയായിരുന്നു. കുത്തേറ്റ് ചോരവാർന്ന നിലയിലും ശാന്ത സമീപത്തുണ്ടായിരുന്ന വടിയെടുത്ത് രാമചന്ദ്രനെ ശക്തമായി തിരിച്ചടിച്ചു. ബഹളം കേട്ടെത്തിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ പൊലീസും ചേർന്ന് ചോരയിൽ കുളിച്ചുകിടന്ന ഇരുവരെയും ഉടൻതന്നെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇരുവരെയും പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ശാന്തയുടെ വയറ്റിലേറ്റ മുറിവ് ആഴത്തിലുള്ളതായതിനാൽ വിദഗ്ദ്ധ ചികിത്സയ്ക്കായി ഇവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി . തലയ്ക്കടിയേറ്റ രാമചന്ദ്രനെ പൊലീസ് നിരീക്ഷണത്തിൽ ചികിത്സ നൽകിയ ശേഷം കസ്റ്റഡിയിലെടുത്തു.മണ്ണാർക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Summary

A 72-year-old man was taken into police custody after he allegedly stabbed his wife during a heated domestic dispute at Kandamangalam near Mannarkkad in Palakkad on Tuesday night.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates