സുധാകരനെതിരെ ഇത്രയും ഗുരുതരമായ കേസ് രജിസ്റ്റർ ചെയ്തിട്ടും ഹൈക്കമാന്‍ഡ് മൗനം പാലിക്കുന്നത് കോണ്‍ഗ്രസിന് സിപിഎമ്മുമായുള്ള അവിശുദ്ധ സഖ്യത്തിന്റെ തെളിവാണെന്നും സുരേന്ദ്രന്‍

കെ സുരേന്ദ്രൻ, രാഹുൽ​ ​ഗാന്ധിയും സുധാകരനും/ ഫെയ്സ്ബുക്ക്
Last Updated :20 January 2024, 9:22 am IST

News Now

തിരുവനന്തപുരം; കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ അറസ്റ്റ് ചെയ്തതിൽ രാഹുൽ ഗാന്ധി പ്രതികരിക്കാത്തത് കുറ്റം ചെയ്തെന്നു ബോധ്യമുള്ളതുകൊണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സുധാകരനെതിരെ ഇത്രയും ഗുരുതരമായ കേസ് രജിസ്റ്റർ ചെയ്തിട്ടും ഹൈക്കമാന്‍ഡ് മൗനം പാലിക്കുന്നത് കോണ്‍ഗ്രസിന് സിപിഎമ്മുമായുള്ള അവിശുദ്ധ സഖ്യത്തിന്റെ തെളിവാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

പട്നയിൽ പ്രതിപക്ഷ പാർട്ടികൾ യോഗം ചേരുമ്പോഴാണ്, കേരളത്തിൽ കെപിസിസി പ്രസിഡന്റിനെ സിപിഎം ഭരിക്കുന്ന സംസ്ഥാനത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. കേന്ദ്ര ഏജൻസികൾ അഴിമതിക്കാരെ അറസ്റ്റ് ചെയ്യുന്നതിനെതിരെ ചേർന്ന യോഗത്തിനിടെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനത്ത് കോൺഗ്രസിന്റെ എംപി അറസ്റ്റിലായത് പ്രതിപക്ഷത്തിന്റെ നിലപാടുകൾക്കുള്ള തിരിച്ചടിയാണ്. സുധാകരനും വി.ഡി.സതീശനുമെതിരായ കേസുകളിൽ ഇതുവരെ മെല്ലെപോക്ക് നടത്തിയ പൊലീസ് ഇപ്പോൾ കാണിക്കുന്ന ധൃതി, രാഷ്ട്രീയ അഡ്ജസ്റ്റ്മെന്റുകൾക്കു വേണ്ടിയുള്ളതാണ്. അതുകൊണ്ടാണ് സുധാകരനെതിരെ സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന വകുപ്പ് മാത്രം ചുമത്തിയത്. കെപിസിസി പ്രസിഡന്റിനെ അറസ്റ്റ് ചെയ്തിട്ടും കോൺഗ്രസുകാർ പ്രതിഷേധിക്കാത്തത് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന് അടിവരയിടുകയാണ്.- സുരേന്ദ്രൻ പറഞ്ഞു. 

ഒളിംപിക്സ് അസോസിയേഷനിലെ പോക്സോ കേസുമായി ബന്ധപ്പെട്ട് സംസാരിച്ച രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പോക്സോ കേസ് പ്രതിയായ മോൻസൻ മാവുങ്കലുമായി കെപിസിസി പ്രസിഡന്റിനുള്ള ബന്ധം വ്യക്തമാക്കണം. സംസ്ഥാനത്തെ എസ്എഫ്ഐ തട്ടിപ്പുകൾക്കെതിരെ യൂത്ത് കോൺഗ്രസും കെഎസ്‌യുവും സമര രംഗത്തിറങ്ങാത്തത് ബ്ലാക്ക്മെയിൽ രാഷ്ട്രീയത്തിന്റെ ഫലമാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates