
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തില്‍; രാഹുല്‍ ഇന്ന് പത്തനംതിട്ടയിലും കോട്ടയത്തും
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന്

കൊച്ചി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന്. പത്തനംതിട്ട ജില്ലയിലാണ് രാഹുലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകുന്നത്. ഇന്ന് 11.45ന് ഹെലികോപ്റ്ററില്‍ അടൂര്‍ വടക്കടത്തുകാവിലെ പൊലീസ് ക്യാംപിലിറങ്ങുന്ന രാഹുല്‍ 12.15ന് കെഎസ്ആര്‍ടിസി ജംക്ഷനില്‍ ചേരുന്ന അടൂര്‍ മണ്ഡലം യുഡിഎഫ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് റോഡ് മാര്‍ഗം പത്തനംതിട്ട നഗരത്തിലെത്തും. ആറന്മുള, കോന്നി, റാന്നി, തിരുവല്ല മണ്ഡലങ്ങളിലെ സംയുക്ത പൊതുസമ്മേളനം 1ന് പത്തനംതിട്ട പഴയ ബസ് സ്റ്റാന്‍ഡില്‍ ഉദ്ഘാടനം ചെയ്യും. 4 മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പങ്കെടുക്കും. സുരക്ഷാ അനുമതി കിട്ടാത്തതിനാല്‍ പത്തനംതിട്ടയില്‍ റോഡ് ഷോയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നു ആന്റോ ആന്റണി എംപി പറഞ്ഞു.
WHAT TO READ NEXT

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; ജാഗ്രത
തുടര്‍ന്ന് പ്രമാടത്തെ ഹെലിപ്പാഡില്‍നിന്നു കോട്ടയത്തേക്ക് പോകും. വൈകീട്ട് 3.00ന് പാമ്പാടി ബസ് സ്റ്റാന്‍ഡ് മൈതാനം, 4ന് കോട്ടയം കഞ്ഞിക്കുഴി, 5ന് അതിരമ്പുഴ മാര്‍ക്കറ്റ് ജംക്ഷന് എന്നിവിടങ്ങളില്‍ പൊതു സമ്മേളനങ്ങളില്‍ പങ്കെടുക്കും. തുടര്‍ന്ന് കൊച്ചിയിലേക്കും അവിടെ നിന്ന് ഡല്‍ഹിയിലേക്കും മടങ്ങും.
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
Rahul in Pathanamthitta and Kottayam today
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'വോട്ടിന് പിന്നാലെ നിയമവും കവര്‍ന്നു; ഗ്യാനേഷ് കുമാര്‍ ദേശദ്രോഹി, രാജിവെക്കണം; ജനാധിപത്യം തകരുന്നത് നോക്കിനില്‍ക്കില്ല'

യുപിഐ നികുതി പിന്‍വലിക്കണമെന്ന് രാഹുല്‍; തീരുമാനത്തിന് പിന്നില്‍ വിദേശ സ്വാധീനമില്ലെന്ന് കേന്ദ്രം

