
തെളിവ് ഉള്‍പ്പടെ മുഖ്യമന്ത്രിക്ക് ലഭിച്ചു; രാഹുല്‍ എംഎല്‍എ സ്ഥാനത്ത് ഒരുനിമിഷം പോലും ഇരിക്കരുത്; എംവി ഗോവിന്ദന്
കോണ്‍ഗ്രസ് രാഹുലിനെ സസ്പെന്‍ഡ് ചെയ്തു എന്ന് പറയുന്നത് വെറുതെയാണെന്നും പാലക്കാട് കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിന് നേതൃത്വം നല്കിക്കൊണ്ടിരുന്നത് മാങ്കൂട്ടത്തിലാണെന്നും എംവി ഗോവിന്ദന് പറഞ്ഞു.

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എയായി ജനം അംഗീകരിക്കില്ലെന്നും ഉടനെ രാജിവെക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. പരാതി എവിടെ എന്നാണ് മാങ്കൂട്ടം ചോദിച്ചുകൊണ്ടിരുന്നത്. ഇപ്പോള്‍ വ്യക്തമായ പരാതി തെളിവ് ഉള്‍പ്പടെ മുഖ്യമന്ത്രിക്ക് ലഭിച്ചുകഴിഞ്ഞു.എംഎല്‍എ സ്ഥാനത്ത് ഇനി ഒരു നിമിഷം പോലും ഇരിക്കരുത്. കോണ്‍ഗ്രസ് രാഹുലിനെ സസ്പെന്‍ഡ് ചെയ്തു എന്ന് പറയുന്നത് വെറുതെയാണെന്നും പാലക്കാട് കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിന് നേതൃത്വം നല്കിക്കൊണ്ടിരുന്നത് മാങ്കൂട്ടത്തിലാണെന്നും എംവി ഗോവിന്ദന് പറഞ്ഞു.
അതേ സമയം, ലൈംഗിക പീഡന വിവാദത്തില്‍ യുവതി മുഖ്യമന്ത്രിയ്ക്കു പരാതി നല്‍കിയതിനു പിന്നാലെ, താന്‍ കുറ്റം ചെയ്തിട്ടില്ലെന്നു ബോധ്യമുണ്ടെന്നും നിയമപരമായി പോരാടുമെന്നും രാഹുല്‍ പറഞ്ഞു. സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നും കുറിപ്പില്‍ പറയുന്നു.
രാഹുലിനെതിരെ ഡിജിറ്റല്‍ തെളിവുകളടക്കം നല്‍കിയാണ് യുവതിയുടെ പരാതി. രാഹുല്‍ ഗര്‍ഭച്ഛിദ്രത്തിനു പ്രേരിപ്പിക്കുന്നതടക്കമുള്ള ശബ്ദ സന്ദേശവും പുറത്തു വന്നിരുന്നു. പിന്നാലെയാണ് പരാതി.പരാതി മുഖ്യമന്ത്രി ഡിജിപിയ്ക്കു കൈമാറി. സംഭവത്തില്‍ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
അയൽവാസിയെ വെടിവെച്ച കേസ്; പ്രതിയുടെ സംരക്ഷണയിലുണ്ടായിരുന്ന കുതിരകളെ ഏറ്റെടുക്കാൻ കോർപ്പറേഷൻ

എക്സാലോജിക് കേസ്: പിണറായിക്കെതിരെ കേസ് എടുക്കാമെന്ന് ഹൈക്കോടതി

'ഡൈ ചെയ്യുന്നത് നിർത്തി, എനിക്ക് ബോറടിച്ചു തുടങ്ങി'; സോൾട്ട് ആൻഡ് പെപ്പർ ലുക്കിലെത്തി ആമിർ ഖാൻ

Bypoll results LIVE | തമിഴ്നാട്ടിൽ TVKയും AIADMKയും ഒപ്പത്തിനൊപ്പം, ബംഗാളിലും പുതുച്ചേരിയിലും എൻഡിഎയ്ക്ക് ലീഡ്





