
ഇന്ന് 11 ജില്ലകളിൽ യെല്ലോ; അടുത്ത 5 ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പ്, വീണ്ടും പുതുക്കി
വരും മണിക്കൂറിൽ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: വരുന്ന അഞ്ച് ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം പുറത്തു വന്നു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ യെല്ലോ അലർട്ട്. ഈ മാസം ആറ് ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.
റെഡ് മാറി ഓറഞ്ച്
വരും മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. വരുന്ന മൂന്ന് മണിക്കൂറിലേക്കാണ് മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ യെല്ലോ. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്

രണ്ടാം ദിവസവും എംപിമാരെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് ഖാര്‍ഗെ; ഗ്യാനേഷ് കുമാറിന്റെ സെഡ് പ്ലസ് സുരക്ഷ വര്‍ധിപ്പിച്ച് കേന്ദ്രം

ആധാറിലെ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യണോ?; അറിയേണ്ടത് ഇത്രമാത്രം

'ഞായറാഴ്ച വരെ കാത്തിരിക്കൂ, എനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കൂ...'; രാജി വിവാദത്തില്‍ ശ്രീലേഖ



