അടുത്ത നാലു ദിവസം മഴ കനക്കും; 5 ജില്ലകളില്‍ ഇടിമിന്നലിനും സാധ്യത

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്

RAIN ALERT IN KERALA
RAIN ALERT IN KERALAഫയൽ
Edited by :SANAL DEV B
Last Updated :30 സെപ്റ്റംബർ 2026, 5:12 pm IST

കൊച്ചി: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അടുത്ത നാലു ദിവസം മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

ഒക്ടോബര്‍ 1ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലും ഒക്ടോബര്‍ 2ന് ഇടുക്കിയിലും 4ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കുമെന്നാണ് പ്രവചനം. ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവില്‍ മഴ സാധ്യത പ്രവചിച്ച ജില്ലകളില്‍ മഞ്ഞ (Yellow) അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ജാഗ്രതാ നിര്‍ദേശങ്ങള്‍

കാര്‍മേഘം കണ്ടു തുടങ്ങുമ്പോള്‍ തന്നെ പൊതുജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ നേരിട്ട് ദൃശ്യമാകുന്നില്ലെങ്കില്‍ പോലും സുരക്ഷാ നടപടികളില്‍ വിട്ടുവീഴ്ച്ച ചെയ്യരുത്. ഇടിമിന്നല്‍ ഉള്ളപ്പോള്‍ തുറസായ സ്ഥലങ്ങള്‍, മതിയായ സുരക്ഷയും അടച്ചുറപ്പുമില്ലാത്ത കെട്ടിടങ്ങള്‍, നിരീക്ഷണ ടവറുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നില്‍ക്കരുത്.

വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതിരിക്കുക. പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ളപ്പോള്‍ പോകരുത്.

ടാപ്പുകളില്‍ വെള്ളം ശേഖരിക്കുന്നത് ഒഴിവാക്കുക. പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം. ഇടിമിന്നലുള്ളപ്പോള്‍ കുളിക്കുന്നതും ഒഴിവാക്കുക.

സൈക്കിള്‍, ബൈക്ക്, ഓപ്പണ്‍ ട്രാക്ടര്‍ ഇവ ഓടിക്കുന്നത് അപകടകരമാണ്. അതേ,സമയം നാലു വീലുള്ള കാറുകള്‍, ബസ് ഇവയൊക്കെ സുരക്ഷിതമാണ്. ഇടിമിന്നലില്‍ നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ് പ്രൊട്ടക്ടറും ഘടിപ്പിക്കാം.

News Now

Summary

Rain warning in various districts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics