
'വത്തിക്കാനിൽ വേറെ മതത്തിലുള്ളയാൾക്ക് സെനറ്ററാകാൻ കഴിയുമോ?, മക്കയിൽ ഹിന്ദു ജനപ്രതിനിധിയാകുമോ?'
ബി ഗോപാലകൃഷ്ണൻ്റെ ചോദ്യത്തിൽ എന്താണ് തെറ്റെന്ന് രാജീവ് ചന്ദ്രശേഖർ ചോദിച്ചു

തിരുവനന്തപുരം: ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവനയെ ന്യായീകരിച്ച് പാർട്ടി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. വിശ്വാസി ആയ ഒരു എംഎല്‍എ വന്നാൽ എന്താണ് പ്രശ്നം എന്നല്ലേ ഗോപാലകൃഷ്ണൻ ചോദിച്ചത്. ചിലരുടെ അഭിപ്രായം അത് വർഗീയ പ്രസംഗം ആണെന്നാണ്. ഗോപാലകൃഷ്ണൻ്റെ ചോദ്യത്തിൽ എന്താണ് തെറ്റെന്ന് രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
മതമാണ് മതമാണ് പ്രശ്നം എന്ന് കെ എം ഷാജി പറയുന്നതിൽ തെറ്റില്ലേ?. ബിജെപി പറഞ്ഞാൽ അതു വർഗീയതയാകും. മറ്റാരെങ്കിലും മതമാണ് മതമാണ് പ്രശ്നം എന്ന് പറയുമ്പോൾ എന്താണ് ആരും ഒന്നും പറയാത്തത്. വത്തിക്കാനിൽ മറ്റൊരു മതത്തിൽപ്പെട്ടയാൾക്ക് സെനറ്ററാകാൻ കഴിയുമോ?,മക്കയിൽ ഒരു ഹിന്ദു ജനപ്രതിനിധിയാകുമോ?.വിശ്വാസി ആയ ഒരു എംഎല്‍എ വന്നാൽ എന്താണ് പ്രശ്നം എന്നല്ലേ ഗോപാലകൃഷ്ണൻ ചോദിച്ചത്.അതെങ്ങനെയാണ് വിദ്വേഷ പരാമര്‍ശമാകുന്നത്..'രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു എംഎൽഎ ഇല്ലെന്നും ഇടത്-വലത് പക്ഷങ്ങൾ ഹിന്ദു വിഭാഗങ്ങളിൽ നിന്നുള്ളവരെ സ്ഥാനാർഥിയായി പരിഗണിക്കുന്നില്ലെന്നുമായിരുന്നു ഗോപാലകൃഷ്ണന്റെ പരാമർശം. അന്തർദേശീയ തീർഥാടന കേന്ദ്രമായ ഗുരുവായൂരിൽ എന്തുകൊണ്ട് ഹിന്ദു എംഎൽഎ ഉണ്ടായില്ലെന്നും ഗോപാലകൃഷ്ണൻ ചോദിച്ചിരുന്നു. ഗോപാലകൃഷ്ണന്റെ പരാമർശത്തിനെതിരെ സിപിഎമ്മും കോൺഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
BJP state president Rajeev Chandrasekhar defended BJP leader B Gopalakrishnan's controversial statement.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'മുഖ്യമന്ത്രി വാഗ്ദാനം പാലിച്ചിരുന്നെങ്കിൽ ആ ജീവൻ നഷ്ടപ്പെടില്ലായിരുന്നു'; ഷൗക്കത്തിന്റെ ആത്മഹത്യയിൽ സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ

പഠിച്ച് നല്ല ജോലി നേടാൻ ആഗ്രഹിക്കുന്ന നേമത്തെ എല്ലാ കുട്ടികൾക്കും ബിജെപിയുടെ പൂർണ്ണ പിന്തുണ: രാജീവ് ചന്ദ്രശേഖർ


