
'ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം; വനിതാ മാധ്യമപ്രവര്‍ത്തകയെ പ്രതിയാക്കിയത് മതമൗലികവാദികള്‍ക്ക് മുന്നിലെ മുട്ടുകുത്തല്‍'
ശരിയത്ത് നിയമപ്രകാരം കേരളം ഭരിക്കാനല്ല ജനം കോണ്‍ഗ്രസിനെ അധികാരത്തിലേറ്റിയതെന്നും രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ ശബ്ദമുയര്‍ത്തിയ മാധ്യമപ്രവര്‍ത്തക അപര്‍ണ കുറുപ്പിനെതിരെ കേസെടുത്ത സര്‍ക്കാര്‍ നടപടിയില്‍ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. വധഭീഷണിയും സൈബര്‍ ആക്രമണവും നേരിട്ട മാധ്യമപ്രവര്‍ത്തകയ്ക്ക് സംരക്ഷണം നല്‍കുന്നതിന് പകരം അവരെ പ്രതിയാക്കിയത് പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.
ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണിത്. രാഹുല്‍ ഗാന്ധി സ്ത്രീ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇതിന് വിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നത്. മാധ്യമപ്രവര്‍ത്തകയെ ഭീഷണിപ്പെടുത്തിയവര്ക്കെതിരായ നടപടികള്‍ മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ മതമൗലിക സംഘടനകളുടെ സമ്മര്‍ദ്ദത്താല്‍ ആഭ്യന്തരവകുപ്പ് മരവിപ്പിച്ചു. ലീഗ് എംഎല്‍എമാരുടെ ഭയത്തിന് വഴങ്ങി കേസുകള്‍ റദ്ദാക്കിയത് താലിബാന് ഭരണത്തെ ഓര്‍മിപ്പിക്കുന്നതാണ്.
പത്രസ്വാതന്ത്ര്യത്തെക്കുറിച്ചും സ്ത്രീസുരക്ഷയെക്കുറിച്ചും വാചാലരാകുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന് മാധ്യമപ്രവര്‍ത്തകയെ പിന്തുണയ്ക്കാന്‍ പോലും ധൈര്യമില്ല. ആഭ്യന്തരവകുപ്പിന്റെ ഈ നിലപാടും കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ നയവും ഒരേ പോലെയാണ്. ശരിയത്ത് നിയമപ്രകാരം കേരളം ഭരിക്കാനല്ല ജനം കോണ്‍ഗ്രസിനെ അധികാരത്തിലേറ്റിയതെന്നും, മതമൗലിക ശക്തികള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ പൂര്‍ണമായി കീഴടങ്ങിയിരിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Rajeev Chandrasekhar Slams UDF Government Over Case Against Woman Journalist
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം ആർഎസ്എസ് നിലപാടിന് സമാനം; രൂക്ഷവിമർശനവുമായി എംഎ ബേബി

'മുഖ്യമന്ത്രി വാഗ്ദാനം പാലിച്ചിരുന്നെങ്കിൽ ആ ജീവൻ നഷ്ടപ്പെടില്ലായിരുന്നു'; ഷൗക്കത്തിന്റെ ആത്മഹത്യയിൽ സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ


